»   » മോളിവുഡില്‍ ഉടനെയില്ല -സിദാര്‍ഥ്

മോളിവുഡില്‍ ഉടനെയില്ല -സിദാര്‍ഥ്

Posted By:
Subscribe to Filmibeat Malayalam
Siddharth,
ബോയ്‌സിലൂടെ വെള്ളിത്തിരയിലെത്തിയ സിദാര്‍ഥിന് കൈനിറയെ ചിത്രങ്ങളാണ്. മറ്റുതാരങ്ങളെ അപേക്ഷിച്ച് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞെന്ന ഭാഗ്യമാണ് സിദാര്‍ഥിനുള്ളത്.

മൂന്ന് ഭാഷകളിലായ അഞ്ച് സിനിമകളിലാണ് സിദാര്‍ഥ് ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്ത എട്ട് മാസത്തേക്ക് ഇനി കൊടുക്കാന്‍ ഡേറ്റില്ലെന്നും ട്വിറ്ററിലൂടെ സിദാര്‍ഥ് വെളിപ്പെടുത്തുന്നു.

ഇതിനിടെ മലയാളത്തില്‍ നിന്നുപോലും താരത്തിന് ഓഫറുകള്‍ വന്നു. എന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ ഇത് ഒഴിവാക്കേണ്ടി വരികയായിരുന്നു. ഇതിന് മലയാളികളോട് ക്ഷമ ചോദിയ്ക്കുന്ന താരം അടുത്തവര്‍ഷമെങ്കിലും മോളിവുഡില്‍ അരങ്ങേറാമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും പറയുന്നു.

English summary
Siddharth's bag is full of films in different languages, but the actor is finding it hard to allocate dates to the makers of those movies. "Desperately trying to allocate dates for 5 films in 3 languages in the next 8 months. Total madness but I hope I manage to pull it off," Siddharth posted on microblogging site Twitter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X