»   » സുരേഷ് ഗോപിയും ജ്യോതിര്‍മയിയും വീണ്ടും

സുരേഷ് ഗോപിയും ജ്യോതിര്‍മയിയും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Suresh Gopi and Jyothirmayi
പതിവ് പൊലീസ് വേഷങ്ങളും നെടുങ്കന്‍ ഡയലോഗുകളും മാറ്റിവച്ച് മലയാളികളുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി പുതിയൊരു റോളിലെത്തുന്നു.

വെണ്‍ശംഖു പോല്‍ എന്ന പുതിയ ചിത്രത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ സുരേഷെത്തുന്നത്. ഒരു വെറും റിപ്പോര്‍ട്ടര്‍ എന്നു കരുതി കുറച്ചുകാണേണ്ട. യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന ജേര്‍ണലിസ്റ്റായാണ് സുരേഷ് ഗോപിയുടെ വരവ്.

മാരകരോഗത്തിന് അടിയായ ഒരു കഥാപാത്രമാണ് ഇത്. കവര്‍ സ്‌റ്റോറി, അക്ഷരം തുടങ്ങിയ സിനിമകളില്‍ സുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കിലും വാര്‍ റിപ്പോര്‍ട്ടറായി അഭിനയിക്കുന്നത് ആദ്യമായാണ്. നന്ദന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ജ്യോതിര്‍മയി ആണ്. സഹോദരീ വേഷത്തില്‍ മീരാ നന്ദനുമുണ്ട്. അനൂപ് മേനോന്‍, മനോജ് കെ.ജയന്‍, ലാലു അലക്‌സ്, അശോകന്‍, സുകുമാരി തുടങ്ങീ വന്‍താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്.

സഫലം, മിഴികള്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ അശോക് ആര്‍.നാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ മുഖത്തല തിരക്കഥയൊരുക്കും.

English summary
Malayalam actor Suresh Gopi, who is currently busy with films like Home Science, Melvilasam, King 2 and Utsava Kanavu, has recently signed another project. His latest movie, which is being directed by Ashok R Nath, has been titled Ven Shankh Pol. He is said to be playing a war reporter in the flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam