»   »  വെറുതെ ഒരു ഭാര്യ തമിഴിലേക്ക്

വെറുതെ ഒരു ഭാര്യ തമിഴിലേക്ക്

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ വന്പന്‍ ഹിറ്റുകളിലൊന്നായ വെറുതെ ഒരു ഭാര്യ തമിഴിലേക്ക്. സംവിധായകന്‍ തങ്കര്‍ബച്ചനാണ് വെറുതെ ഒരു ഭാര്യ തമിഴില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. ഇതിന്റെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തങ്കര്‍ ബച്ചന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.


വെറുതെ ഒരു ഭാര്യയില്‍ തകര്‍ത്തഭിനയിച്ച ജയറാം-ഗോപിക ജോഡികള്‍ തമിഴ് ചിത്രത്തില്‍ അഭിനയിക്കില്ല. ജയറാം അവതരിപ്പിച്ചകഥാപാത്രത്തിനായി പ്രകാശ് രാജിനെയാണ് പരിഗണിക്കുന്നത്. നായിക സ്നേഹയായിരിക്കാനാണ് സാധ്യത. അതേ സമയം ജയറാമിന്റെ മകളായി അഭിനയിച്ച നിവേദിത തന്നെ തമിഴിലും വേഷമിടുമെന്ന് ഉറപ്പായിട്ടുണ്ട്.


വെറുതെ ഒരു ഭാര്യയുടെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ തന്നെയായിരിക്കും തമിഴ് ചിത്രത്തിന്റെയും നിര്‍മ്മാണം. അഴകി,പള്ളിക്കൂടം, ഒമ്പതുരൂപാ നോട്ട് തുടങ്ങിയവയാണ് തങ്കര്‍ബച്ചന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam