»   » തിലകനെതിരെ ഗൂഡാലോചന: അലി അക്ബര്‍

തിലകനെതിരെ ഗൂഡാലോചന: അലി അക്ബര്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
കോഴിക്കോട്: അച്ഛന്‍ എന്ന ചിത്രത്തിന് തിയേറ്ററുകള്‍ നിഷേധിച്ചതിന് പിന്നില്‍ ന്ടന്‍ തിലകനെതിരെയുള്ള ഗൂഡാലോചനയാണെന്ന് സംവിധായകന്‍ അലി അക്ബറും നിര്‍മ്മാതാവായ ഭാര്യ ലൂസിയാമ്മ അലി അക്ബറും ആരോപിച്ചു.

ആറുമാസം മുമ്പുതന്നെ കെഎഫ്ഡിസിയുടെ എല്ലാതീയറ്ററുകളും ബുക്ക് ചെയ്ത തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മൂന്ന് തീയറ്ററുകള്‍ മാത്രമാണെന്നും അലി അക്ബര്‍ വെളിപ്പെടുത്തി.

ഈ വിലക്കിന് പിന്നില്‍ പിന്നില്‍ താരസംഘടയുടെ ഗൂഢാലോച നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. തിലകനെതിരേ താരസംഘടന നടത്തിവരുന്ന യുദ്ധത്തിന്റെ ഭാഗമായാണു എന്റെ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില വ്യക്തികളുടെ സ്വര്‍ഥതാത്പര്യമാണ് ഇതിന്റെയെല്ലാം പിന്നില്‍.

ചിത്രം പാക്കേജില്‍ ഉള്‍പ്പെട്ടിട്ടില്ല, ഒരു തിയേറ്ററേ ആവശ്യപ്പെട്ടിട്ടുള്ളൂ തുടങ്ങിയ കെഎഫ്ഡിസിയുടെ പ്രതികരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ ജൂലൈ 27ന് ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജറുമായി പാക്കേജ് കരാര്‍ ഒപ്പിട്ടാണ് അച്ഛന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇതിലേക്കായി 50,000 രൂപ കഴിഞ്ഞ ഒക്ടോബര്‍ 10ന് കെഎഫ്ഡിസിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു- അലി അക്ബര്‍ പറയുന്നു.

കെഎഫ്ഡിസിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, ചിത്രം ഡിജിറ്റല്‍ മീഡിയയിലാണു ചിത്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഡിജിറ്റലിലായി തന്നെ സെന്‍സര്‍ ചെയ്തശേഷം ചിത്രാഞ്ജലിയിലെ മുഴുവന്‍ തുകയും കഴിഞ്ഞ ആറിന് അടച്ചിരുന്നു.

തുടര്‍ന്നു റിലീസിങ്ങിനായി കെഎഫ്ഡിസിയിലെ മുഴുവന്‍ തിയേറ്ററുകളും ആവശ്യപ്പെട്ട് കെഎഫ്ഡിസിയിലെ രാധാകൃഷ്ണനു കത്തു നല്‍കി. ഇതുപ്രകാരം ഇന്നു തിയേറ്ററുകള്‍ അനുവദിച്ചുതരാമെന്നു സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് ഞാന്‍ ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ 'ക്യൂബ് സിസ്റ്റ'വുമായി കരാറൊപ്പിടുകയും റിലീസിംഗിന് ആവശ്യമായ പബ്ലിസിറ്റിയും തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാധാകൃഷ്ണനെ ഒഴിവാക്കിക്കൊണ്ട് കെഎഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പുതിയൊരു ചാര്‍ട്ടിങ് കോഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഇതിലെ അംഗങ്ങളായി കിരീടം ഉണ്ണി, സംവിധായകന്‍ ഹരികുമാര്‍ തുടങ്ങിയവരെ നിയമിക്കുകയും ചെയ്തു.

തുടര്‍ന്നാണ് അച്ഛന്‍ എന്ന സിനിമ തിയേറ്ററുകളില്‍ കാണിക്കേണ്ടതില്ല എന്ന് ഉത്തരവിറങ്ങിയത്. അച്ഛന്‍ ഓടാത്ത പടമാണെന്നായിരുന്നു ഇതിനുള്ള ന്യായീകരണം. ഇതെന്ത് ന്യായമാണെന്ന് മനസിലാകുന്നില്ല-അലി അക്ബര്‍ പറഞ്ഞു.

പ്രശ്‌നം വിവാദമായതോടെ മന്ത്രി എംഎ ബേബി ഇടപെടുകയായിരുന്നു. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം തീയറ്ററുകള്‍ മാത്രമാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അനുവദിച്ച തിയറ്റുകളില്‍ ഏഴുദിവസം മാത്രമെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കു എന്നാണ് അറിയിപ്പ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമ മാത്രമാണോ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്? അലി അക്ബര്‍ ചോദിക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam