»   » ഭീമന്‍ രഘു ഗന്ധര്‍വ്വനാകുന്നു....

ഭീമന്‍ രഘു ഗന്ധര്‍വ്വനാകുന്നു....

Posted By:
Subscribe to Filmibeat Malayalam
Bheeman Raghu
മാനാകാനും മയിലാകാനും ചിത്രശലഭമാകാനും നിമിഷാര്‍ദ്ധങ്ങള്‍ പോലും വേണ്ടാത്ത ഗന്ധര്‍വന്‍......സൂപ്പര്‍സ്‌ററാറുകളും ജനപ്രിയതാരങ്ങളും യുവകോമളന്‍മാരും അരങ്ങുതകര്‍ക്കുമ്പോള്‍ വില്ലനും ഹാസ്യതാരവുമൊക്കെയായി കഴിഞ്ഞുകൂടിയിരുന്ന ഭീമന്‍ രഘുവിനും മനസ്സില്‍ ലഡ്ഡുപൊട്ടിയ അനുഭവം.

ഗന്ധര്‍വ തുല്ല്യമായവേഷം ഒരുപാട്ടിലാണെങ്കിലും വേഷങ്ങള്‍ ഒന്നും രണ്ടുമല്ല പന്ത്രണ്ടെണ്ണമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്, ശിവാജിഗണേശന്‍, എം.ജി.ആര്‍, സത്യന്‍, ജയന്‍, ശങ്കര്‍, പ്രേംനസീര്‍, മധു..കാലഘട്ടങ്ങള്‍ തന്നെ പ്രത്യക്ഷപ്പെടുകയാണ്.

കര്‍മ്മക്രിയേഷന്‍സിന്റെ ബാനറില്‍ വിനേഷ് പാറക്കടവ് നിര്‍മ്മിക്കുന്ന ഫിലിംഫെസ്‌റിവല്‍ എന്ന ചിത്രത്തില്‍ പുഷ്പാഗദനെന്ന വില്ലനെയാണ് രഘു അവതരിപ്പിക്കുന്നത്. നായകന്റെ തല്ലുകൊണ്ട് നായികയെ സ്വപ്നം കണ്ട് വില്ലന്‍ പാടുന്ന പാട്ടിലാണ് നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ ഗാനരംഗം. നായിക ലക്ഷ്മീ ശര്‍മ്മ.

എകെ ജയന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെയ്യം കലാകാരനായ കാങ്കോല്‍ കുറുങ്ങോട് ചിണ്ടന്‍ മേണിക്കമെന്ന കഥാപാത്രമായും ഭീമന്‍ രഘുവെത്തുന്നുണ്ട്. പുഷ്പാഗംദന്‍ എങ്ങനെ ചിണ്ടന്‍ മോണിക്കമായി മാറുന്നുവെന്നതാണ് ഫിലിംഫെസ്റ്റിവെല്ലിന്റെ പ്രമേയം.

പുഷ്പാംഗദനും ചിണ്ടന്‍ മേണിക്കവും എന്നിങ്ങനെ രണ്ട് വ്യത്യസ്തകഥാപാത്രങ്ങളാവുന്നതിന്റെ ആവേശത്തിലാണ് ഭീമന്‍ രഘു. തെയ്യത്തിന്റെ മുദ്രകളും ചുവടുകളും പഠിച്ച് രഘു തന്റെ വേഷത്തെ സിനിമയ്ക്കുള്ളിലെ സിനിമയില്‍ പൂര്‍ണ്ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അരുണ്‍, ജഗദീഷ്, ജഗതി, സുരാജ്, ഇര്‍ഷാദ്, സരയു, ധന്യമേരി വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

രാജീവ് ആലുങ്കല്‍, അഡ്വ. ബാലചന്ദ്രന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനുവും ദേവശ്രീയും ഈണമിടുന്നു. ശ്രീജിത്ത് ചെട്ടിപ്പടിയാണ് ഛായാഗ്രഹണം. ഫിലിംഫെസ്‌റിവലിന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും.

English summary
Villain actor Bheeman Raghu is the hero in a new film, Film Festival in which he appears as Sathyan, Prem Nazir, Madhu, Jayan, MGR, Sivaji Ganesan, Rajinikanth, Mammootty, Mohanlal and Shankar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam