»   » ലാല്‍ സിനിമകളുടെ നിര്‍മാതാക്കള്‍ ഏറ്റുമുട്ടുന്നു

ലാല്‍ സിനിമകളുടെ നിര്‍മാതാക്കള്‍ ഏറ്റുമുട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
Christian Brothers
ഷൂട്ടിങ് പൂര്‍ത്തിയായ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഏറ്റുമുട്ടലിന്റെ പാതയില്‍. വന്‍ തുക ചെലവഴിച്ച നിര്‍മ്മിച്ച ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാവായ സുബൈറും കാണ്ടഹാര്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമാണ് വാക്‌പോരില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്.

ഈ മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. വമ്പന്‍ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് ഈ നവംബര്‍ 26നാണ് സുബൈര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഇത് ഡിസംബര്‍ 9ന് റിലീസ് പ്രഖ്യാപിച്ച കാണ്ടഹാറിനെ അത് പ്രതികൂലമായി ബാധിയ്ക്കുമെന്നാണ് ആന്റണി പെരുമ്പാവൂരിന്റെ വാദം.

ജോഷി ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 22നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഷൂട്ടിങ് കഴിയാത്തതിനാല്‍ റിലീസ് മാറ്റുകയായിരുന്നുവെന്നും ആന്റണി പറയുന്നു. രണ്ടാഴ്ചത്തെ ഇടവേളയില്‍ രണ്ട് വമ്പന്‍ മോഹന്‍ലാല്‍ സിനിമകള്‍ തിയറ്ററുകളിലെത്തുന്നത് സിനിമാ വിപണിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടുന്നു.

എന്തുവന്നാലും നവംബര്‍ 26ന് നൂറോളം തിയറ്ററുകളില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ കാണ്ടഹാറിന്റെ റിലീസ് ക്രിസ്മസിലേക്ക് മാറ്റുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam