»   » നയന്‍സിനെതിരെയുള്ള കേസില്‍ വീണ്ടും അന്വേഷണം

നയന്‍സിനെതിരെയുള്ള കേസില്‍ വീണ്ടും അന്വേഷണം

Posted By:
Subscribe to Filmibeat Malayalam
Nayantara
നടി നയന്‍താര അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചുവെന്ന ആരോപണത്തെക്കുറിച്ച് പൊലീസ് വീണ്ടും അന്വേഷിക്കണമെന്ന് കോടതി. നടിയ്‌ക്കെതിരെ തെളിവില്ലെന്നും അതിനാല്‍ കേസ് തള്ളണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയ ഈ ആവശ്യം നിരസിയ്ക്കുകയും വീണ്ടും അന്വേണഷം നടത്തണമെന്ന് ഉത്തരവിടുകയുമായിരുന്നു.

2008ല്‍ പുറത്തിറങ്ങിയ 'ഏകന്‍' എന്ന തമിഴ്‌സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ സദാചാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര പി. നാഗരാജാണ് കോടതിയെ സമീപിച്ചിരുന്നത്.

നയന്‍താരയുടെ മേനി കാട്ടുന്ന പോസ്റ്ററുകള്‍ നഗരസഭയുടെ അനുമതിയില്ലാതെ നഗരത്തിലെ ചുവരുകളില്‍ പ്രദര്‍ശിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ചിത്രത്തിലെ നായികയായ നയന്‍താര, ഏകന്‍ സിനിമയുടെ നിര്‍മാതാക്കളായ ഐങ്കരന്‍ ഇന്റര്‍നാഷണല്‍ ഫിലിംസ് മാനേജിങ് ഡയറക്ടര്‍, സംവിധായകന്‍ രാജു സുന്ദരം, എസ്.എല്‍. തിയേറ്റര്‍ ഉടമ ശ്രീധരന്‍ പിള്ള എന്നിവര്‍ക്കെതിരെ കേസ്സെടുത്ത് അന്വേഷണം നടത്താന്‍ 2008 ഒക്ടോബറില്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍, കേസ് പോലീസ് എഴുതിത്തള്ളാന്‍ ശ്രമിച്ചു. ഈ നീക്കത്തിനെതിരെയാണ് ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയിലെത്തിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam