»   » ദിലീപും നവ്യയും വീണ്ടും

ദിലീപും നവ്യയും വീണ്ടും

Subscribe to Filmibeat Malayalam
Dilip, Navya
കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, മഴത്തുള്ളിക്കിലുക്കം, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ഒട്ടേറെച്ചിത്രങ്ങളിലൂടെ ജനപ്രിയ ജോഡിയായി മാറിയ ദിലീപ്‌-നവ്യ ടീം വീണ്ടും ഒന്നിക്കുന്നു.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന നൊസ്റ്റാള്‍ജിയ എന്ന ചിത്രത്തിലാണ്‌ ദിലീപും നവ്യയും വീണ്ടും നായികാനായകന്മാരാകുന്നത്‌. രഞ്‌ജിത്തിന്റെ പുതിയ സംരംഭമായ കേരള കഫേയിലെ 10മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രങ്ങളില്‍ ഒന്നാണ്‌ നൊസ്റ്റാള്‍ജിയ.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളാണ്‌ നൊസ്റ്റാള്‍ജിയയിലൂടെ ആവിഷ്‌കരിക്കുന്നത്‌. ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ജോണിക്കുട്ടിയായി ദിലീപും ഭാര്യ ഷീലയായി നവ്യയും അഭിനയിക്കുന്നു.

ബാബു നമ്പൂതിരി, സുധീഷ്‌, ശ്രീലത തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്‌. ആര്‍ വേണുഗോപാലിന്റെ നാട്ടുവഴികള്‍ എന്ന കവിതയെ ആധാരമാക്കിയാണ്‌ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. തിരക്കഥ തയ്യാറാക്കിയതും പത്മകുമാര്‍ തന്നെയാണ്‌.

ഇതിന്‌ മുമ്പ്‌ വര്‍ഗം എന്ന പൃഥ്വിരാജ്‌ ചിത്രത്തിന്‌ പത്മകുമാര്‍ തിരക്കഥയെഴുതിയിരുന്നു. അനില്‍ നായരാണ്‌ നൊസ്റ്റാള്‍ജിയയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്‌.

പാണ്ടിപ്പടയായിരുന്നു ദിലീപും നവ്യയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. പിന്നീട്‌ നവ്യ തമിഴ്‌, തെലുങ്‌ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam