»   » കാണാകണ്‍മണിയും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റും ഓണത്തിന്‌

കാണാകണ്‍മണിയും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റും ഓണത്തിന്‌

Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങളും വമ്പന്‍ ബാനറുകളും മാറി നില്‌ക്കുന്ന ഓണക്കാലം ലക്ഷ്യമാക്കി നാല്‌ ചിത്രങ്ങള്‍ അണിയറയില്‍. സൂപ്പര്‍ ചിത്രങ്ങള്‍ എത്താതിരിയ്‌ക്കുന്നതോടെ ആവേശമൊഴിയുന്ന തിയറ്ററുകളില്‍ കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ്‌ ഒരുപിടി കൊച്ചു സിനിമകള്‍ റിലീസിനൊരുങ്ങുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

റിലീസ്‌ ഉറപ്പിച്ചിട്ടുള്ള ചിത്രങ്ങളില്‍ താരബാഹുല്യം കൊണ്ടും ബജറ്റ്‌ കൊണ്ടും മുന്നില്‍ നില്‌ക്കുന്നത്‌ ജയസൂര്യ-കലാഭവന്‍ മണി ടീം ഒന്നിയ്‌ക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കുടുംബമാണ്‌. അരോമ മൂവീസിന്റെ ബാനറില്‍ ഷൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍

Vairam
ഭാമയാണ്‌ നായിക.

സുരേഷ്‌ ഗോപിയും കോളിവുഡ്‌ താരം പശുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വൈരമാണ്‌ ഓണക്കാലത്തെ മറ്റൊരു പ്രധാന ചിത്രം. എംഎ നിഷാദ്‌ സംവിധാനം ചെയ്‌ത വൈരം ഫാമിലി ത്രില്ലറാണ്‌.

വെറുതെ ഒരു ഭാര്യയ്‌ക്ക്‌ ശേഷം ജയറാമും അക്കു അക്‌ബറും ഒന്നിയ്‌ക്കുന്ന കാണാകണ്‍മണിയും തിയറ്ററുകളിലെത്തിയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. കെ ഗിരീഷ്‌ കുമാര്‍ തിരിക്കഥയൊരുക്കുന്ന ചിത്രത്തില്‍ പത്മപ്രിയയാണ്‌ നായിക. മോളിവുഡിലെ കോമഡി ട്രെന്‍ഡായി തുടരുന്ന സുരാജ്‌ വെഞ്ഞാറമ്മൂട്‌ ആദ്യമായി നായകനായ ഡ്യൂപ്ലിക്കേറ്റും ഈ ഓണക്കാലത്ത്‌ റിലീസ്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam