twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലികാലത്തിലെ ടീച്ചറമ്മയായി ശാരദയെത്തുന്നു

    By Ravi Nath
    |

    Sharada
    പട്ടാളം, ഒരുവന്‍ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയ റെജിനായര്‍ തിരക്കഥയെഴുതി ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കലികാലം. ചെറിയ ഇടവേളയ്ക്കുശേഷം ജയരാജിന്റെ നായികയിലൂടെ തിരിച്ചെത്തിയ ശാരദ ടീച്ചറമ്മ
    എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് കലികാലത്തില്‍.

    ടീച്ചറുടെ ഭര്‍ത്താവ് അദ്ധ്യാപകനായിരുന്നു. മരിച്ചുപോയി, രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ടീച്ചര്‍ക്ക്. എല്ലാവരും നല്ല നിലയില്‍ ജീവിക്കുന്നു. ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പുഴയോരത്തെ വലിയ വീട്ടില്‍ താമസിക്കുന്ന ടീച്ചറമ്മ, തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്വന്തം അമ്മയെ പോലും മറന്നുപോകുന്ന മക്കള്‍.

    ആരും കേട്ടാലും അസൂയ ജനിപ്പിക്കുന്ന കുടുംബാന്തരീക്ഷമാണ് ടീച്ചറുടേതെങ്കിലും കുടുംബപ്രശ്‌നങ്ങളുടെ നടുവിലാണ് ടീച്ചറമ്മയും മക്കളുമെന്ന് അവര്‍ക്കേ അറിയാവൂ. വമ്പന്‍ ബിസിനസ്സുകാരനായ മകന്‍ രവി സമ്പത്തിനെക്കുറിച്ചാണ്
    ഉത്കണ്ഠപ്പെട്ടിരുന്നത്. ക്രിസ്ത്യാനി പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം ചെയ്ത രവിയുടെ നോട്ടം അവളുടെ പിതാവിന്റെ സ്വത്തിലാണ്. ശിഥിലമായി കൊണ്ടിരിക്കുന്ന തന്റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്താനുള്ള
    ടീച്ചറമ്മയുടെ ശ്രമമാണ് സിനിമയുടെ കരുത്ത്.

    വര്‍ഷങ്ങള്‍ക്കുശേഷം സത്താര്‍ കലികാലത്തില്‍ കഥാപാത്രമാവുന്നു. പിലാക്കണ്ടി ഫിലിംസ് ഇന്റര്‍ നാഷണലിന്റെ
    ബാനറില്‍ പിലാക്കണ്ടി മുഹമ്മദലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിതരണവും പിലാക്കണ്ടി ഫിലിംസ് റിലീസ് തന്നെ. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

    സുരേഷ് കൃഷ്ണ, ലാലു അലക്‌സ്, അശോകന്‍, ലക്ഷ്മി ശര്‍മ്മ, ശാരി, കൃഷ്ണപ്രഭ എന്നിവര്‍ പ്രധാന
    കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ ദുഃഖപുത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ട ശാരദ വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. മഴത്തുള്ളികിലുക്കം, രാപ്പകല്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവന്ന ശാരദയ്ക്ക് നായികയിലും നല്ല വേഷമാണ്. കലികാലത്തിനുശേഷം മമ്മൂട്ടിയെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി റെജിനായര്‍ തിരക്കഥയൊരുക്കും.

    English summary
    Scriptwriter Reji Nair has taken up the director's role. His directorial venture titled Kalikalam will see yesteryear heroine Sharada playing a pivotal role. Focussing mainly on relationships, it tells the story of a mother and her three children. The movie tries to explore the complexities of a small family.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X