»   » കൗമാരക്കാരനുമായി കിരണിന്റെ പ്രണയം

കൗമാരക്കാരനുമായി കിരണിന്റെ പ്രണയം

Subscribe to Filmibeat Malayalam
Kiran Rathod
ഗ്ലാമര്‍ റോളുകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പ്‌ കൂട്ടിയ കിരണ്‍ റാത്തോഡ്‌ പതിമൂന്നുകാരനെ പ്രണയിക്കാനൊരുങ്ങുന്നു. മീശ മുളയ്‌ക്കാത്ത ചെക്കനുമായോ പ്രണയം എന്ന്‌ ആലോചിച്ച്‌ തലപുകയ്‌ക്കേണ്ട. ഇനിയും പേരിടാത്ത തെലുങ്ക്‌ ചിത്രത്തിലാണ്‌ കിരണ്‍ പതിമൂന്നുകാരനായ കൗമാരക്കരനെ പ്രണയിക്കുന്നത്‌.

ടോളിവുഡിലെ പ്രശസ്‌തനായ നരസിംഹ നന്ദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കണ്ണും കാതുമില്ലാത്ത പ്രണയത്തിന്റെ പുതിയ കാഴ്‌ചകളാണ്‌ പ്രേക്ഷകന്‌ സമ്മാനിയ്‌ക്കുന്നത്‌.

ചൂടന്‍ രംഗങ്ങള്‍ക്കൊണ്ട്‌ സമൃദ്ധമായ ഇറ്റാലിയന്‍ സിനിമയായ മലേനയെ ആസ്‌പദമാക്കിയാണ്‌ പുതിയ കിരണ്‍ ചിത്രം ഒരുങ്ങുന്നത്‌.. രണ്ടാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മോണിക്കാ ബെലൂച്ചി നായികയായ മലേന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം കൂടിയാണ്‌. നൂറുക്കണക്കിനാളുകളുടെ മുമ്പില്‍ ബെലൂച്ചി അര്‍ദ്ധ നഗ്നയായി അഭിനയിക്കുന്ന രംഗങ്ങളുള്ള മലേന മികച്ച ബോക്‌സ്‌ ഓഫീസ്‌ പ്രകടനത്തോടൊപ്പം ഏറെ നിരൂപകപ്രശംസയും നേടിയിരുന്നു.

മലേനയെ ഇന്ത്യയിലെത്തിക്കുമ്പോള്‍ സിനിമയുടെ കഥാസാരം മാത്രമേ സംവിധായകന്‍ സ്വീകരിച്ചിട്ടുള്ളൂ. ഒരു സോഫ്‌റ്റ്‌ വെയര്‍ എന്‍ജീനിയറുടെ വേഷമാണ്‌ കിരണ്‍ അവതരിപ്പിയ്‌ക്കുന്നത്‌. തന്റെ സ്വപ്‌നസുന്ദരിയെ തേടി നടക്കുന്ന കൗമാരക്കാരനായി കാര്‍ത്തിക്കും അഭിനിയിക്കുന്നു.

ജൂലായ്‌ 20ന്‌ ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രം രണ്ട്‌ ഷെഡ്യൂളില്‍ പൂര്‍ത്തിയാവും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam