»   » ജയറാമിന്റെ കുടുംബശ്രീ ട്രാവല്‍സ് 21ന്

ജയറാമിന്റെ കുടുംബശ്രീ ട്രാവല്‍സ് 21ന്

Posted By:
Subscribe to Filmibeat Malayalam
Bhavana and Jayaram
ജയറാമിനെ നായകനാക്കി നവാഗതനായ കിരണ്‍ സംവിധാനം ചെയ്യന്ന മുഴുനീള ഹാസ്യചിത്രമായ കുടുംബശ്രീ ട്രാവല്‍സ് ജനുവരി 21ന് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തില്‍ ഭാവനയാണ് ജയറാമിന്റെ നായിക. ഒരു ബസ് യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.ചിത്തിരപുരം ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായ അരവിന്ദന്‍ നഗരത്തിലെ ഒരു സമ്പന്നകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നു.

അരവിന്ദന്റെ വിവാഹം ആഘോഷമാക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുന്നു. ചിത്തിരപുരത്ത് നിന്നും ഒരു ബസില്‍ ആണ് ഇവരുടെ യാത്ര. യാത്രക്കിടെ ശ്രീദേവി എന്ന യുവതി ബസില്‍ കയറുകയാണ്. അരവിന്ദന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ് തുടര്‍ന്നുള്ള യാത്ര.

അരവിന്ദനായി ജയറാമും ശ്രീദേവിയായി രാധികയും അശ്വതി എന്ന കഥാപാത്രമായി ഭാവനയും വേഷമിടുന്നു. സംവിധായകന്റെ തിരക്കഥയ്ക്ക് തോമസ് തോപ്പില്‍ക്കുടി സംഭാഷണം ഒരുക്കിയിരിക്കുന്നു.

ബിജിബാല്‍ ആണ് സംഗീതം. ജയറാം ഒരു ചാക്യാര്‍കൂത്ത് കലാകാരനും ഭാവന ഒരു കൂടിയാട്ടം കലാകാരിയുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഗെറ്റ് അപ്പിലാണ് ജയറാം കുടുംബശ്രീ ട്രാവല്‍സില്‍ എത്തുന്നത്.

ജഗതി, മാമുക്കോയ, മണിയന്‍പിള്ള രാജു,കല്പ്പന തുടങ്ങി സമ്പന്നമായ താരനിരയും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി 21 ന് പ്രദര്‍ശനത്തിനെത്തും.

English summary
Kudumbasree Travels a film with Jayaram and Bhavana in lead roles, is being directed by Kiran to be launch on January 21st

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam