»   » സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോയും റിച്ചയും

സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോയും റിച്ചയും

Posted By:
Subscribe to Filmibeat Malayalam
Richa Panai
ഷാജി കൈലാസിന്റെ സഹായി എംഎസ് മനു ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന സാന്‍ഡ്‌വിച്ചില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു. ഭീമയുടെ പരസ്യത്തിലൂടെ മലയാളിപ്പെണ്ണായി മാറിയ റിച്ച പനായിയാണ് ചിത്രത്ില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. റിച്ചയുടെ മൂന്നാമത്തെ മലയാളചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂടും മേനകയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന സാന്‍ഡ്‌വിച്ചില്‍ ലാലു അലക്‌സ്, വിജയകുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

എംസി അരുണും സഞ്ജീവ് മാധവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിതത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് രതീഷ് സുകുമാരനാണ്. ജയന്‍പിഷാരടി സംഗീതസംവിധാനവും പ്രദീപ്നായര്‍ ഛായാഗ്രഹണവുമൊരുക്കുന്നു.

ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പൂജയില്‍ ഭദ്രദീപം കൊളുത്തിയത് സംവിധായകന്‍ മനുവിന്റെ ഗുരുവായ ഷാജി കൈലാസായിരുന്നു. സാന്‍ഡ്‌വിച്ചിന്റെ ഷൂട്ടിങ് അടുത്തുതന്നെ ആരംഭിയ്ക്കും.

English summary
Kunchakko Boban is to play the lead of the debut film by M S Manu, who was an associate to Shaji Kailas. The film has been titled as 'Sandwich' and the movie will have Richa Panai who was the fresh face of Bhima ads as the heroine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam