»   » മോഹന്റെ പുതിയചിത്രത്തിലേക്ക് നായികയെ തേടുന്നു

മോഹന്റെ പുതിയചിത്രത്തിലേക്ക് നായികയെ തേടുന്നു

Posted By:
Subscribe to Filmibeat Malayalam

എം മോഹന്റെ ഏറ്റവും പുതിയ ചിത്രത്തിലേക്ക് പതിനാലിനും പതിനാറിനുമിടയ്ക്ക് പ്രായമുള്ള നായികയെ തേടുന്നു.

ശ്രീനിവാസനെ നായകനാക്കി, മമ്മൂട്ടിയെ അതിഥിതാരമായി അവതരിപ്പിച്ച് പ്രേക്ഷകന്റെ കണ്ണു ന്നനയിപ്പിച്ച കഥ പറയുമ്പോള്‍, സര്‍ക്കാര്‍ സ്‌ക്കൂളിനെ മികച്ച നിലവാരത്തിലേക്ക് കൊണ്ട് വന്ന് ശ്രദ്ധയാകര്‍ഷിച്ച, സാമൂഹ്യ പ്രമേയം കൈകാര്യം ചെയ്ത മാണിക്യകല്ല് എന്നീ ചിത്രങ്ങളിലൂടെ എം. മോഹന്‍ ഇന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നസംവിധായകനാണ്.

വാസ് മൂവീസിന്റെ ബാനറില്‍ മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിയെ മുഖ്യകഥാപാത്രമാക്കിയ പ്രമേയമാണ് പറയുന്നത്.

അഭിനയസാദ്ധ്യതയുള്ള ഈ കഥാപാത്രത്തിന് പുതിയമുഖം തേടാനുള്ള ശ്രമം നടക്കുന്നു. താല്പര്യമുള്ളവര്‍ ഫോട്ടോയും വിശദവിവരങ്ങളുമടക്കം എന്ന vasmovies@gmail.com മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക.

English summary
Here goes a good news for new faces who are struggling to enter film industry. Director M Mohan who shot to fame with his debut directorial ‘Katha Parayumbol’ is set to direct his new film that has new faces in lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam