»   » കൂള്‍ ഡാഡി നേരത്തെ എത്തുന്നു

കൂള്‍ ഡാഡി നേരത്തെ എത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Daddy Cool
മൂന്നാഴ്‌ചയുടെ ഇടവേളയില്‍ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിലേക്ക്‌. നവാഗത സംവിധായകനായ ആഷിഖ്‌ അബു തിരക്കഥയൊരുക്കി സംവിധാനം ചെയ്‌ത ഡാഡി കൂള്‍ ജൂലായ്‌ 30ലേക്ക്‌ റിലീസ്‌ മാറ്റാന്‍ തീരുമാനിച്ചതോടെയാണിത്‌. ഏറെക്കാലത്തിന്‌ ശേഷമാണ്‌ രണ്ട്‌ മമ്മൂട്ടി സിനിമകള്‍ ഇത്ര ചെറിയ ഇടവേളയില്‍ തിയറ്ററുകളിലെത്തുന്നത്‌.

ജോണി ആന്റണി-മമ്മൂട്ടി ടീമിന്റെ പട്ടണത്തില്‍ ഭൂതം വമ്പന്‍ ഇനീഷ്യല്‍ കളക്ഷനുമായി ഹിറ്റിന്റെ പാതയിലാണെന്ന്‌ സൂചനകള്‍ ലഭിച്ചതിന്‌ പിന്നാലെയാണ്‌ ഡാഡി കൂള്‍ റിലീസ്‌ തീയതി നേരത്തെയാക്കി കൊണ്ടുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്‌.

നര്‍മ്മത്തിന്റെ മെമ്പൊടിയോടെ ഒരു കംപ്ലീറ്റ്‌ ഫാമിലി-ത്രില്ലര്‍ ചിത്രമായ ഡാഡി കൂളില്‍ ആന്റണി സൈമണ്‍ എന്നൊരു ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥന്റെ വേഷമാണ്‌ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌. ജോലിയില്‍ താത്‌പര്യം കാണിയ്‌ക്കാതെ ആറുവയസ്സുകാരനായ മകനുമൊത്ത്‌ ക്രിക്കറ്റ്‌ കളിച്ചു നടക്കുന്നയാളാണ്‌ ആന്റണി സൈമണ്‍. ജോലിയിലെ ഈ അലസത അയാളുടെ ജീവിതം മാറ്റിമറിയ്‌ക്കുന്നു. ഇതാണ്‌ ചിത്രത്തിന്റെ പ്രമേയം.

നീണ്ടൊരിടവേളയ്‌ക്ക്‌ ശേഷമാണ്‌ ഒരു മുഴുനീള കുടുംബ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഡാഡി കൂളിനുണ്ട്‌. ബോളിവുഡ്‌ താരമായ റിച്ചാ പല്ലോഡാണ്‌ മമ്മൂട്ടിയുടെ നായികയായെത്തുന്നത്‌. ഇവര്‍ക്ക്‌ പുറമെ വിജയരാഘവന്‍, ബാബു രാജ്‌, ബിജു മേനോന്‍, രാധിക തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ബോസ്‌ കുര്യനും ചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന ഡാഡി കൂളിന്റെ വിതരണം മരയ്‌ക്കാര്‍ ഫിലിംസാണ്‌ ഏറ്റെടുത്തിരിയ്‌ക്കുന്നത്‌.

ഓണത്തിന്‌ മുന്നോടിയായി ആഗസ്‌റ്റ്‌ 15നാണ്‌ ഡാഡി കൂളിന്റെ റിലീസ്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ ആഗസ്റ്റ്‌ 21ന്‌ നോമ്പ്‌ തുടങ്ങുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ നേരത്തെയാക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു. മമ്മൂട്ടിയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലബാര്‍ മേഖലയില്‍ നോമ്പ്‌ കാലത്ത്‌ തിയറ്ററുകളില്‍ പ്രേക്ഷകര്‍ കുറയുമെന്ന്‌ കണ്ടാണ്‌ ഈ നീക്കം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam