»   » 31 വര്‍ഷം പിന്നിലേക്ക് മമ്മൂട്ടിയും പൂനവും

31 വര്‍ഷം പിന്നിലേക്ക് മമ്മൂട്ടിയും പൂനവും

Posted By:
Subscribe to Filmibeat Malayalam
Venicile Vyapari
മമ്മൂട്ടിയും ഷാഫിയും പൂനം ബജവയും പ്രേക്ഷകരെ മൂന്ന പതിറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോകുന്നു. മലയാള സിനിമയിലെ അനശ്വരനടന്‍ ജയന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ അങ്ങാടിയിലെ കണ്ണും കണ്ണും തമ്മില്‍ എന്ന ഗാനത്തിന്റെ റീമിക്‌സിലൂടെയാണ് ഷാഫി പ്രേക്ഷകരെ ഭൂതകാലത്തേക്ക് ആനയിക്കുന്നത്.

ഐവി ശശിയുടെ സംവിധാനം ചെയ്ത അങ്ങാടിയില്‍ ജയനും സീമയുമാണ് ഈ ഗാനത്തില്‍ ആടിപ്പാടി അഭിനയിച്ചത്. ഇപ്പോള്‍ 31 വര്‍ഷത്തിന് ശേഷം മറ്റ് റീമിക്‌സ് സോങ്ങുകളില്‍ നിന്ന് വഴിമാറിയാണ് ഷാഫി ഈ ഗാനം ചിത്രീകരിക്കുന്നത്.

എഴുപതുകളിലും എണ്‍പതുകളിലുമായാണ് വെനീസിലെ വ്യാപാരിയുടെ കഥ സംഭവിയ്ക്കുന്നത്. അക്കാലത്തെ ഹിറ്റുകള്‍ തിരഞ്ഞപ്പോഴാണ് ഈ ഗാനം കണ്ടെത്തിയതെന്ന് സംവിധായകന്‍ പറയുന്നു. അങ്ങനെ സിനിമയുടെ പശ്ചാത്തലവുമായ ചേരുന്ന വിധത്തിലാണ് റീമിക്‌സ് സോങ് വെനീസിലെ വ്യാപാരിയിലും ആവര്‍ത്തിയ്ക്കപ്പെടുന്നത്.

ഒറിജനല്‍ ഗാനം ഷൂട്ട് ചെയ്ത ഊട്ടിയിലെ ലൊക്കേഷനിലാണ് മമ്മൂട്ടിയും പൂനവും ഒന്നിയ്ക്കുന്ന റീമിക്‌സും ഷാഫി ഒരുക്കിയിരിക്കുന്നത്. ജയന്‍ ധരിച്ച അതേ സ്‌റ്റൈലില്‍ വലിയ കോളറും ബെല്‍ബോട്ടം പാന്റ്‌സുമെല്ലാം ധരിച്ച് അടിപൊളി ലുക്കിലെത്തുന്ന മമ്മൂട്ടിയുടെ ഗാനം സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്.

English summary
Mammootty and director Shafi has shot a remix Jayan song for their Venicile Vyapari. The popular 1980’s song "Kannum Kannum Thammil Thammil…” from IV Sasi’s Angadi was picturised on Jayan and Seema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam