»   » മമ്മൂട്ടിയാണ് എന്റെ റോള്‍ മോഡല്‍: വിക്രം

മമ്മൂട്ടിയാണ് എന്റെ റോള്‍ മോഡല്‍: വിക്രം

Posted By:
Subscribe to Filmibeat Malayalam
Vikram
മമ്മൂട്ടിയെ റോള്‍ മോഡലാക്കിയ ഒട്ടേറെ ആരാധകരുണ്ട്. മമ്മൂട്ടിയെ പോലെ നടക്കുക, സംസാരിയ്ക്കുക, ആ സ്‌റ്റൈല്‍ അനുകരിയ്ക്കുക അതാണവരുടെ രീതി. അതേസമയം തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ സ്റ്റാറിനും റോള്‍ മോഡല്‍ മമ്മൂട്ടിയാണത്രേ. വേറാരുമല്ല കോളിവുഡിലെ ചിയാന്‍ വിക്രമാണ് മമ്മൂട്ടിയെ മാതൃകയാക്കിയ നടന്‍. വിക്രം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മമ്മൂട്ടിയുടെ അഭിനയവും വ്യത്യസ്തമായ വേഷങ്ങളും തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിക്രം പറയുന്നു. മമ്മൂട്ടി പൊലീസ് ഓഫീസറായി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അതെല്ലാംതന്നെ ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും അതെല്ലാംതന്നെ ആകര്‍ഷിച്ചതായും വിക്രം സമ്മതിക്കുന്നു.

അതേ സമയം മമ്മൂട്ടിയുള്‍പ്പെടെ ആരെയും അനുകരിയ്ക്കാന്‍ താത്പര്യമില്ലെന്നും വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും വിക്രം വിശദീകരിയ്ക്കുന്നുണ്ട്. തമിഴില്‍ സൂപ്പര്‍താരമാവും മുമ്പെ മമ്മൂട്ടിയ്‌ക്കൊപ്പം സഹനടനായി വേഷമിട്ട ചരിത്രമുണ്ട് വിക്രത്തിന്. ധ്രുവം, സൈന്യം ഇന്ദ്രപ്രസ്ഥം എന്നീ സിനിമകളില്‍ മെഗാസ്റ്റാറിനൊപ്പം തിളങ്ങാന്‍ വിക്രത്തിനും സാധിച്ചിരുന്നു.

വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദൈവത്തിരുമകള്‍ ജൂലൈ 15നാണ് തിയറ്ററുകളിലെത്തുന്നത്. ഹോളിവുഡ് ചിത്രമായ ഐ സാമിന്റെ റീമേക്കായ ചിത്രത്തിലെ വിക്രമിന്റെ പ്രകടനം ഗംഭീരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Tamil superstar Vikram has revealed that Mammootty is his role model. The actor says that the Malayalam Megastar has always inspired him to do a variety of roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam