»   » മമ്മൂട്ടിയുടെ ബ്ലോഗിങ് കമ്പം തീര്‍ന്നു?

മമ്മൂട്ടിയുടെ ബ്ലോഗിങ് കമ്പം തീര്‍ന്നു?

Posted By:
Subscribe to Filmibeat Malayalam
Mammoootty
മമ്മൂട്ടിയ്ക്ക് ബ്ലോഗെഴുത്തിലുള്ള കമ്പം തീര്‍ന്നോ? അതല്ല സമയം കിട്ടാഞ്ഞിട്ടാണോ? എന്തായാലും മമ്മൂട്ടിയുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് എന്തെങ്കിലും വരാതായിട്ട് വര്‍ഷം രണ്ടായി.

മമ്മൂട്ടി ബ്ലോഗു തുടങ്ങിയപ്പോള്‍ അത് വന്‍ വാര്‍ത്തയായിരുന്നു. കാര്യമാത്രപ്രസക്തമായ വിഷയങ്ങളില്‍ താരം ഒന്നു രണ്ടു പോസ്റ്റുമിട്ടു. എന്നാല്‍ ഇപ്പോള്‍ ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യാതെ കിടക്കുകയാണ്.

സംവിധായകനും തിരക്കഥാ കൃത്തുമായിരുന്നു ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പാണ് അവസാനത്തെ പോസ്റ്റ്. ഇത് പ്രസിദ്ധീകരിച്ചതാകട്ടെ 2009 ജൂലൈ ഒന്‍പതിനാണ്.

ഇതൂകൂടാതെ അതേവര്‍ഷം ജനുവരി ഒന്നും ആറിനും എഴുതിയ രണ്ടുപോസ്റ്റുകളും അനുഭവങ്ങളുടെ പഴശ്ശി എന്ന പേരിലെഴുതിയ പോസ്റ്റുമാണ് ബ്ലോഗില്‍ ആകെയുള്ളത്.

2009 ജനുവരി ഒന്നിന് പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പിനു ലഭിച്ച പ്രതികരണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ജനുവരി ആറിന്റെ കുറിപ്പ്. എന്നാല്‍ 2010 പിറന്നപ്പോഴും ഇപ്പോള്‍ 2011 പിറന്നപ്പോഴും മമ്മൂട്ടി നവവത്സരാശംകളോ അതുസംബന്ധിച്ച കുറിപ്പോ ഇട്ടില്ല.

പുതിയ പോസ്റ്റുകളില്ലെങ്കിലും മമ്മൂട്ടിയുടെ ബ്ലോഗില്‍ അനുദിനം കയറിയിറങ്ങുന്ന വായനക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ബ്ലോഗില്‍ മമ്മൂട്ടിയെ പിന്തുടരുന്നത് 4266പേരാണ്. മമ്മൂട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് മമ്മൂട്ടി ഡോട്ട് കോം ആണ്. ഇതില്‍ എല്ലാകാര്യങ്ങളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

പുതുതായി വരാനിരിക്കുന്നതും റിലീസ് ചെയ്തുകഴിഞ്ഞതുമായ മമ്മൂട്ടിച്ചിത്രങ്ങളെക്കുറിച്ചുള്‍പ്പെടെ ഇതില്‍ വിവരങ്ങളുണ്ട്. ബ്ലോഗിലേയ്ക്ക് ഇതില്‍ നിന്നും ലിങ്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam