»   » മീര മുങ്ങി നടക്കുന്നു!

മീര മുങ്ങി നടക്കുന്നു!

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നടക്കുകയാണ് നടി മീരാ ജാസ്മിന്‍. തന്നെപ്പറ്റിയുള്ള പല അപവാദങ്ങളും പരത്തുന്നത് മാധ്യമങ്ങളാണെന്നാണ് താരത്തിന്റെ പരാതി.

കാമുകന്‍ രാജേഷിനെയും തന്നെയും ചേര്‍ത്ത് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നടി അസ്വസ്ഥയാണ്. മാത്രമല്ല, ഷൂട്ടിങ് ലൊക്കേഷനുകളില്‍ തന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും മീരയ്ക്ക് പിടിയ്ക്കുന്നില്ല.

തെറ്റിദ്ധാരണജനകമായ വാര്‍ത്തകളിലൂടെ തന്റെ കരിയറും ജീവിതവും മാധ്യമങ്ങള്‍ നശിപ്പിയ്ക്കുകയാണെന്ന്് താരം പരാതിപ്പെടുന്നു. ഇതൊക്കെ കാരണം പത്രക്കാരെന്ന വര്‍ഗ്ഗം വലിഞ്ഞുകയറിവരുന്ന പൊതു ചടങ്ങുകളിലും മറ്റു സിനിമാ പരിപാടികളിലും പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് നടി.

അതേ സമയം വമ്പന്‍ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന പെണ്‍സിങ്കത്തിന്റെ ഓഡിയോ ലോഞ്ചില്‍ മീര പങ്കെടുത്തിരുന്നു. പത്രക്കാരെ അടുപ്പിയ്ക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മീര പരിപാടിയില്‍ പങ്കെടുത്തത്. നടിയെ പിണക്കേണ്ടെന്ന് കരുതി സംഘാടകര്‍ പത്രക്കാരെ പുറത്തുനിറുത്തുകയും ചെയ്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam