»   » 'മമ്മി ആന്‍ഡ്‌ മി'യില്‍ മോഹന്‍ലാല്‍

'മമ്മി ആന്‍ഡ്‌ മി'യില്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ആദ്യ ചിത്രത്തില്‍ തന്നെ ഒരു സൂപ്പര്‍താരത്തെ നായകനാക്കുക. വെള്ളിത്തിരയിലെത്തുന്ന ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണിത്‌. അങ്ങനെ ഭാഗ്യം ലഭിച്ചവര്‍ ചുരുക്കമാണ്‌. കന്നി ചിത്രത്തിന്‌ മിനിമം ഗ്യാരണ്ടി ഉറപ്പാക്കാന്‍ കഴിയുമെന്ന്‌ മാത്രമല്ല, സിനിമ വിജയം കൊയ്‌താല്‍ ഇന്‍ഡസ്‌ട്രിയില്‍ പേരെടുക്കാനും ഇത്‌ സഹായിക്കും.

സുരേഷ്‌ ഗോപി ഇരട്ട വേഷത്തില്‍ അഭിനയിച്ച ഡിറ്റക്ടീവ്‌ എന്ന ചിത്രം സംവിധാനം ചെയ്‌ത്‌ കൊണ്ട്‌ ഈ രംഗത്തെത്തിയ ജിത്തു ജോസഫും ഇങ്ങനെ ശ്രദ്ധിക്കപ്പെട്ടവരില്‍ ഒരാളാണ്‌. ഡിറ്റക്ടീവ്‌ എന്ന ചിത്രം നേടിയ തരക്കേടില്ലാത്ത വിജയം ജിത്തുവിനും തുണയായി.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിലും ഒരു സൂപ്പര്‍ താരത്തെ നായകനാക്കാനുള്ള അവസരം ജിത്തുവിന്‌ ലഭിച്ചിരിയ്‌ക്കുന്നു. 'മമ്മി ആന്‍ഡ്‌ മി' എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലാണ്‌ സമ്മതം മൂളിയിരിക്കുന്നത്‌. സംവിധായകന്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ്‌ ലാല്‍ ഡേറ്റ്‌ നല്‌കിയത്.

ലാലിന്റെ തന്നെ സൂപ്പര്‍ ഹിറ്റായ 'ഹലോ' നിര്‍മ്മിച്ച ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയി തോമാസ്‌ നിര്‍മ്മിയ്‌ക്കുന്ന മമ്മി ആന്‍ഡ്‌ മി യുടെ ഷൂട്ടിങ്‌ ഈ വര്‍ഷാവസാനം തുടങ്ങും. ലാലിനെ പുറമെ മുകേഷ്‌, ജഗതി, രേവതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഇന്നസെന്റ്‌ തുടങ്ങിയവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന അഭിനേതാക്കള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam