»   » ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌-മള്‍ട്ടിസ്റ്റാര്‍

ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌-മള്‍ട്ടിസ്റ്റാര്‍

Posted By:
Subscribe to Filmibeat Malayalam

ട്വന്റി20യ്‌ക്ക്‌ ശേഷം വീണ്ടുമൊരു മള്‍ട്ടിസ്‌റ്റാര്‍ ചിത്രത്തിന്‌ ജോഷി കോപ്പുകൂട്ടുന്നു. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, പൃഥ്വിരാജ്‌, ജയസൂര്യ എന്നിങ്ങനെ വമ്പന്‍ താരനിരയാണ്‌ ഒന്നിയ്‌ക്കുന്നത്‌.

റിലിസീങിന്‌ തയാറെടുക്കുന്ന കേരള കഫെയ്‌ക്കും ഷൂട്ടിങ്‌ തുടരുന്ന ജനകനും ശേഷം മലയാളത്തിലൊരുങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരിക്കും ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌. മലയാളത്തിലെ എക്കാലത്തെയും പണംവാരിപ്പടമായ ട്വന്റി20യുടെ ശൈലിയില്‍ ഒരു മള്‍ട്ടി സ്‌റ്റാര്‍ ചിത്രം തന്നെയാണ്‌ ജോഷിയുടെ മനസ്സിലുള്ളത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മധ്യതിരുവിതാംകൂറിലെ ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലൊരുക്കുന്ന ആക്ഷന്‍ സിനിമ ഒരു ഗുണ്ടാഫാമിലിയുടെ കഥയാണ്‌ പറയുന്നത്‌. ആക്ഷന്‍ പശ്ചാത്തലവും ജൂനിയര്‍-സീനിയര്‍ സൂപ്പര്‍താരങ്ങളുടെ സമാഗമവുമെല്ലാം പ്രേക്ഷകരെ ഹരം കൊള്ളിക്കുമെന്നുറപ്പാണ്‌. നാല്‍വര്‍ സംഘത്തിന്റെ മുതിര്‍ന്നയാളുടെ വേഷമാണ്‌ ലാലിനായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. അനുജമാരെ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിയ്‌ക്കുന്ന ലാലിന്റെ വല്ല്യേട്ടന്‍ റോള്‍ ഷുവര്‍ ഹിറ്റായിരക്കുമെന്നാണ്‌ സംവിധായകന്‍ കരുതുന്നത്‌.

Jayasurya, Prithvi
ജോഷിയുടെ ഫേവറിറ്റ്‌ ലിസ്റ്റിലുള്ള സിബി-ഉദയന്‍ ടീം തന്നെയാണ്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ തിരക്കഥയൊരുക്കുന്നത്‌. ട്വന്റി20യുടെ ബ്രഹ്മാണ്ഡ വിജയമാണ്‌ സിബി ഉദയന്‍മാരെ വീണ്ടും പേനയേല്‍പ്പിയ്‌ക്കാന്‍ ജോഷിയ്‌ക്ക്‌ ധൈര്യം നല്‍കിയത്‌.

വര്‍ണചിത്ര സുബൈറും മെഡിമിക്‌സ്‌ അനൂപുംചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ നവംബര്‍ അഞ്ചിന്‌ തുടങ്ങുമെന്നാണ്‌ അറിയുന്നത്‌. അതിന്‌ മുമ്പ റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ്‌ എന്ന സിനിമ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. 2010ലെ സമ്മര്‍ ചിത്രമായിട്ടായിരിക്കും ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ തിയറ്ററുകളിലെത്തുക.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam