»   » എഴുത്തുകാരിയായി രേവതി; ഗായകനായി ലാല്‍

എഴുത്തുകാരിയായി രേവതി; ഗായകനായി ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal and Revathy
മോഹന്‍ലാലിന് ചേരുന്ന നായികമാരുടെ പേര് ചോദിച്ചാല്‍ ഒട്ടേറെ പേരുകള്‍ നമ്മല്‍ പറയും. എന്തായാലും ഇതില്‍ ആദ്യത്തെ അഞ്ചുപേരില്‍ രേവതിയുടെ പേരുമുണ്ടാകുമെന്നുറപ്പാണ്.

1983ല്‍ ഇറങ്ങിയ ഭരതന്‍ ചിത്രം കാറ്റത്തെ കിളിക്കൂട് മുതല്‍ രാവണപ്രഭുവിലെ വൃദ്ധദമ്പതിമാര്‍ വരെ ഒട്ടേറെ ചിത്രങ്ങളുണ്ട് മലയാളികളുടെ ഓര്‍മ്മച്ചെപ്പില്‍. ഇപ്പോഴിതാ മോഹന്‍ലാല്‍-രേവതി കെമിസ്ട്രി വീണ്ടും വെള്ളിത്തിരയിലെത്തുന്നു.

2001ല്‍ ഇറങ്ങിയ രാവണപ്രഭുവാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇവര്‍ ഒന്നിയ്ക്കുന്നത് സ്‌നേഹം ഇഷ്ടം അമ്മ എന്ന ചിത്രത്തിലാണ്. ഭരതന്റെ സഹസംവിധായകനായിരുന്ന ജയചന്ദ്രന്‍ അയിലാറയാണ് ചിത്രത്തിന്റെ സംവിധായകന്‍

ചിത്രത്തില്‍ ശ്രീദേവിയെന്ന എഴുത്തുകാരിയുടെ വേഷത്തിലാണ് രേവതി അഭിനയിക്കുന്നത്. റസിഖ് ഉദയ്ഭായ് എന്ന ഗസല്‍ഗായകന്റെ വേഷമാണ് മോഹന്‍ലാലിന്. നവാഗതരായ ഷീഷാനും ഷെറിനുമാണ് ചിത്രത്തില്‍ നായികാനായകന്മാര്‍. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നെടുമുടി വേണു, ജഗതി, സുരാജേ വെഞ്ഞാറമൂട്, കല്‍പ്പന തുടങ്ങിയവരും ശ്രദ്ധേയവേഷത്തില്‍ എത്തുന്നു.

ഗായകന്‍ ശ്രീകുമാറാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. മകളുടെ മരണത്തിന് ശേഷമുണ്ടായ നീണ്ട ഇടവേള കഴിഞ്ഞ് ഗായിക ചിത്ര അടുത്ത ദിവസം ഈ ചിത്രത്തിന്റെ റെക്കോര്‍ഡിങിനെത്തിയിരുന്നു.

English summary
Mohanlal will be seen in a new Malayalam movie Sneham + Ishtam = Amma. This new Malayalam movie Sneham + Ishtam = Amma will feature Mohanlal in a note worhty guest role. This new Malayalam movie also features Revathy, Rasool Pookkutty, Shehin Sa, Nedumudi Venu, Jagathy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam