നയന്‍താരയ്‌ക്ക് ചെട്ടികുളങ്ങരയില്‍ തുലാഭാരം

ഏഴ് ഞാലിപ്പൂവന്‍ പഴക്കുല ഉപയോഗിച്ചായിരുന്നു തുലാഭാരം. തുടര്‍ന്ന് ഭഗവതിയുടെ ഇഷ്ടവഴിപാടായ കഞ്ഞിയും മുതിരപ്പുഴുക്കും കഴിച്ചാണ് നയന്‍താരയും അമ്മയും മടങ്ങിയത്.
ഇപ്പോള്‍ എസ്‌ജെ സൂര്യയുടെ യാദവന്‍ എന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. ഷൂട്ടിങിന്റെ ഇടവേളയില്‍ ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തിയതാണ് നയന്‍താര.
തിരുവല്ലയിലെ തറവാട്ടില്‍ വരുമ്പോഴെല്ലാം താന്‍ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്താറുണ്ടെന്നും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഉയര്‍ച്ചകള്‍ക്കെല്ലാം കാരണം ദേവിയുടെ അനുഗ്രഹമാണെന്നും നയന്‍താര പറഞ്ഞു.
actress alappuzha ആലപ്പുഴ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം തുലാഭാരം നയന്‍താര chettikulangara bhagavathi temple nayantara thulabharam


Click it and Unblock the Notifications