»   » നിത്യ മേനോന്‍ തമിഴിലേക്ക്

നിത്യ മേനോന്‍ തമിഴിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Nithya Menon
മലയാളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴിലേക്ക് യാത്രയാവുന്ന നടിമാരുടെ നിരയിലേക്ക് ഒരാള്‍ കൂടി. ആകാശഗോപുരത്തിലൂടെ വെള്ളിത്തിരയിലെത്തിയ നിത്യാ മേനോനാണ് കോളിവുഡ് ലക്ഷ്യം വെയ്ക്കുന്ന പുതിയ മലയാളി താരം.

തമിഴ് നിര്‍മാതാവും സംവിധായകനുമായ ജയേന്ദ്ര സംവിധാനം ചെയ്യുന്ന 180 എന്ന ചിത്രത്തിലേക്കാണ് നിത്യയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്. സത്യം സിനിമാസ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥാണ് നായകന്‍.

ആകാശഗോപുരം, വെള്ളിത്തൂവല്‍, ഏയ്ഞ്ചല്‍ ജോണ്‍, കേരള കഫെയിലെ ഹാപ്പി ജേര്‍ണി തുടങ്ങിയവയാണ് നിത്യയുടെ പ്രധാന മലയാള ചിത്രങ്ങള്‍.

ഇതിന് മുമ്പും നിത്യയ്ക്ക് തമിഴില്‍ നല്ലൊരവസരം ലഭിച്ചിരുന്നു. ഷൂട്ടിങ് തുടരുന്ന കാവല്‍ക്കാരനില്‍ വിജയ് യുടെ രണ്ടാം നായികയാവാനാണ് അവസരമൊത്തു വന്നതെങ്കിലും അവസാനനിമിഷം അത് വേണ്ടെന്ന് വെയ്ക്കപ്പെട്ടു. ഇപ്പോള്‍ സിദ്ധാര്‍ഥിന്റെ നായികയായി തന്നെ തമിഴില്‍ അരങ്ങേറാനുള്ള അവസരമാണ് നിത്യയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. കോളിവുഡിലേക്കുള്ള നിത്യയുടെ ജേര്‍ണി ഹാപ്പിയാവുമെന്ന് തന്നെ നമുക്ക് കരുതാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam