»   » മലയാളം പ്രഭുവിനെ വെള്ളംകുടിപ്പിച്ചു

മലയാളം പ്രഭുവിനെ വെള്ളംകുടിപ്പിച്ചു

Posted By:
Subscribe to Filmibeat Malayalam
Urumi
കാമുകി നയന്‍സ് മലയാളിയാണെങ്കിലും മലയാളം പ്രഭുദേവയെ വശംകെടുത്തുക തന്നെ ചെയ്തു. പൃഥ്വി നായകനാവുന്ന ഉറുമിയുടെ ഡബ്ബിങ് തിയറ്ററില്‍ വെച്ചാണ് പ്രഭുവിനെ മലയാളം വെള്ളം കുടിപ്പിച്ചത്. എന്നാല്‍ ഇതൊക്കെ മറികടന്ന് കഥാപാത്രമായ വവ്വാലിയ്ക്ക് വേണ്ടി പ്രഭുദേവ സ്വന്തം ശബ്ദത്തില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി.

400 വര്‍ഷംമുമ്പത്തെ മലബാര്‍ മലയാളമാണ് സിനിമയില്‍ പ്രഭു പറയുന്നത്. നടനെന്ന നിലയില്‍ തനിയ്‌ക്കേറ്റവും സംതൃപ്തി നല്‍കിയ ദിവസങ്ങളാണ് കടന്നുപോയതെന്ന് താരം പറയുന്നു.

ലേശം കഷ്ടപ്പെട്ടാണെങ്കിലും പ്രഭുദേവ ജോലി ഭംഗിയാക്കിയെന്ന് സംവിധായകന്‍ സന്തോഷ് ശിവനും സാക്ഷ്യപ്പെടുത്തുന്നു. പ്രഭുദേവയുടെ ഡബ്ബിങ്ങിനായി മൂന്നുദിവസം മാറ്റിവച്ചെങ്കിലും ഒറ്റദിവസംകൊണ്ട് എല്ലാം പൂര്‍ത്തിയായിരുന്നു.

അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി ഉറുമി മാറുമെന്നാണ് നര്‍ത്തകനായി ജീവിതമാരംഭിച്ച പ്രഭുദേവയുടെ പ്രതീക്ഷ. നിത്യാ മേനോനും പ്രഭുദേവയുമൊത്തുള്ള ഗാനരംഗം സിനിമയുടെ ഹൈലൈറ്റുകളിലൊന്നാണ്.

പൃഥ്വി, ജെനീലിയ, നിത്യ, വിദ്യ, ആര്യ പ്രഭുദേവ വമ്പന്‍ താരനിരയെ അണിനിരത്തി ചിത്രത്തിന്റെ ഓഡിയോ റിലീസിങ് അടുത്തയാഴ്ച നടക്കുമെന്നാണ് അറിയുന്നത്. പഴശ്ശിരാജ'യ്ക്കുശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മലബാറിലെ 16ാംനൂറ്റാണ്ട് ആവിഷ്‌കരിക്കുന്നു. വാസ്‌കോ ഡ ഗാമയ്‌ക്കെതിരായ വധശ്രമമാണ് 'ഉറുമി'യുടെ പ്രമേയം.

English summary
Prabhu Deva dubbed in the Malabar slang that was spoken 400 years ago. Prabhu Deva is all smiles. For, he recently dubbed in Malayalam for Santosh Sivan's Urumi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam