»   » പൃഥ്വിയുടെ മുംബൈ ദോസ്തിന് ജീവന്‍വയ്ക്കുന്നു

പൃഥ്വിയുടെ മുംബൈ ദോസ്തിന് ജീവന്‍വയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രം മുംബൈ ദോസ്തിന് ജീവന്‍ വയ്ക്കുന്നു. പൃഥ്വിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുവര്‍ഷം മുമ്പെ പ്രഖ്യാപിച്ച മുംബൈ പൊലീസ് അനിശ്ചിതത്വത്തില്‍ തുടരവേയാണ് പൃഥ്വി മുംബൈ ദോസ്തിന്റെ സെറ്റിലേക്ക് പോകാനൊരുങ്ങുന്നത്.

റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫസലാണ്. റാഫി മെക്കാര്‍ട്ടിന്‍മാര്‍ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ഫസല്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

ചൈനാ ടൗണിനും മുമ്പെ റാഫി മെക്കാര്‍ട്ടിന്‍മാരുടെ മനസ്സിലുണ്ടായിരുന്ന ചിത്രമായിരുന്നു മുംബൈ ദോസ്ത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ സിനിമയുടെ ജോലികള്‍ വൈകുകയായിരുന്നു. ഇപ്പോള്‍ ഏപ്രില്‍ ആദ്യവാരത്തോടെ കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനന്യ നായികയാവുന്ന ചിത്രത്തില്‍ നരേന്‍, ബാബുരാജ്, സുരാജ്, ശങ്കര്‍, മോഹിനി തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കള്‍. ക്ലാസ്‌മേറ്റ്‌സിനും റോബിന്‍ഹുഡിനും ശേഷം പൃഥ്വിയും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മുംബൈ ദോസ്ത്.

ആക്ഷന് പ്രാധാന്യമുള്ള കോമഡിച്ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലുമായി നടത്താനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം വിദ്യാസാഗറാണ്. ഡ്രീം ടീം പ്രൊഡക്‌സ്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Debutant director Fasal is getting ready to launch a Prithviraj starrer film. The flick is titled as 'Mumbai Dosth'. The shooting of Mumbai Dosth will starts in Kochi on April first week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X