»   » രാവണന്‍ മണിയുടെ ചെറിയ ചിത്രം

രാവണന്‍ മണിയുടെ ചെറിയ ചിത്രം

Posted By:
Subscribe to Filmibeat Malayalam
Ravan
വമ്പന്‍ പ്രതീക്ഷകളോടെ ഇന്ത്യ കാത്തിരിയ്ക്കുന്ന രാവണിനെ കുറിച്ചുള്ള വിശേഷങ്ങളെ ഏവര്‍ക്കും പറയാനുള്ളൂ.

രാമരാവണന്‍മാരായി അഭിനയിക്കുന്ന വിക്രമും അഭിഷേക് ബച്ചനും കൊണ്ടുപിടിച്ച പ്രചാരണമാണ് സിനിമയ്ക്ക് വേണ്ടി നടത്തുന്നത്. നായിക ഐശ്വര്യ റായിയും ഈ വേദികളില്‍ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്.

എന്തായാലും ഈ വമ്പന്‍ ചിത്രത്തിന്റെ പുതിയൊരു വിശേഷം കേട്ടില്ല, സംവിധായകന്‍ മണിരത്‌നത്തിന്റെ ഏറ്റവും ചെറിയ ചിത്രമാണേ്രത രാവണ്‍. വെറും 127 മിനിറ്റ് മാ്ത്രമാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. കാര്യമായ മുറിച്ചുമാറ്റലുകളില്ലാതെ തന്നെ സിനിമ തിയറ്ററുകളില്‍ ഓടുമെന്ന് ചുരുക്കം.

ലോകമെമ്പാടും ജൂണ്‍ പതിനെട്ടിനാണ് രാവണ്‍ തിയറ്ററുകളിലെത്തുന്നത്. അന്യഭാഷ സിനിമകള്‍ക്ക് വിലക്കുള്ള കേരളത്തിലും അതേ ദിനത്തില്‍ തന്നെ സിനിമ തിയറ്ററുകളിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam