»   » രതീഷ് വേഗയ്ക്ക് ശശികുമാറിന്റെ ക്ഷണം

രതീഷ് വേഗയ്ക്ക് ശശികുമാറിന്റെ ക്ഷണം

Posted By:
Subscribe to Filmibeat Malayalam
Ratheesh Vega
രതീഷ് വേഗ ഇനി തമിഴ് ഈണങ്ങള്‍ മൂളും. കോളിവുഡ്ഡിലെ താരവും സംവിധായകനുമായ ശശികുമാര്‍ രതീഷിനെ തന്റെ ചിത്രത്തില്‍ സംഗീതം ചെയ്യാന്‍ തമിഴകത്തേക്ക് ക്ഷണിച്ചിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു ബ്യൂട്ടിഫുളിലെ മഴനീര്‍ത്തുള്ളികള്‍. രതീഷ് വേഗ സംഗീതം നല്കിയ ഈ ഗാനം ശശികുമാറിന് നന്നായ് ഇഷ്ടപ്പെട്ടു. തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനശേഖരത്തിലേക്ക് പ്രതിഷ്ഠിച്ച ഈ ഗാനം സദാ മൂളികൊണ്ടിരിക്കുന്നു.

മാസ്‌റ്റേഴ്‌സിന്റെ ഡബ്ബിംഗിനു വിസ്മയ സ്റ്റുഡിയോവിലിരിക്കെ പാട്ടുമൂളിയ ശശികുമാറിന് സംഗീത സംവിധായകനെ പരിചയപ്പെടുത്തിയേക്കാം എന്ന് ജോണി ആന്റണി തീരുമാനിക്കുന്നു. മാസ്‌റ്റേഴ്‌സിന്റെ തിരക്കഥാകാരന്‍ വിനു അബ്രഹാമുമൊത്ത് രതീഷ് ശശികുമാറിനെ കാണാനെത്തി. ശശികുമാറിന് പാട്ടിനോട് തോന്നിയ ഹൃദയംഗമമായ അടുപ്പം സംഗീതസംവിധായകനോട് പങ്കിട്ടു. തന്റെ പുതിയ ചിത്രത്തില്‍ എല്ലാം തീരുമാനിച്ചുകഴിഞ്ഞു. അതുകഴിഞ്ഞുള്ള ചിത്രത്തില്‍ രതീഷിന്റെ സംഗീതമുണ്ടാവും എന്നൊരു ഉറപ്പും വിളിക്കാന്‍ ഫോണ്‍ നമ്പറും നല്കി ശശികുമാര്‍.

സിനിമയില്‍ എല്ലാരംഗത്തും പുതുമുഖങ്ങള്‍ വരികയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന നല്ല കാലമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോക്ടെയിലിലും രതീഷ് വേഗയുടെ പാട്ടുകള്‍ അത്യധികം ആകര്‍ഷകമായിരുന്നു. മൂഡ് അനുസരിച്ച് സംഗീതം വളരുന്ന അപൂര്‍വ്വ സിറ്റ്വേഷനുകളാണ് കോക്ടെയിലിലും ബ്യൂട്ടിഫുളിലും കാണാന്‍ കഴിഞ്ഞത്.

നീയാം തണലിന് താഴെ ഞാനിനി അലയാം കനവുകളില്‍ അനില്‍ പനച്ചൂരാന്റെ വരികളെ മനോഹരമായ് രതീഷ് ചിട്ടപ്പെടുത്തി. നടനവും തിരക്കഥാരചനയ്ക്കും പുറമേ അനൂപ് മേനോന്‍ ഗാനരചനയില്‍ കൈവെച്ചത് ബ്യൂട്ടിഫുളിലാണ്. മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍.... വാക്കുകളും വര്‍ണ്ണനകളും ഇണ ചേരുന്ന വിധം സംഗീതവും കൂടി ഇടപെട്ടപ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റായി.രതീഷ് വേഗയുടെ പ്രയാണങ്ങള്‍ക്ക് ഇനി വേഗതകൂടും. ആ ഈണങ്ങള്‍ ഇനി തമിഴകവും മൂളട്ടെ.

English summary
The three film old Ratheesh Vega has suddenly captured the hearts of the young music lovers of Kerala with his recent songs in the movie 'Beautiful'. 'Mazhaneerthullikal'- the song written by Anoop Menon set to music by Ratheesh Vega and rendered in the voice of Unni Menon is the most recent song that is getting maximum appreciation online and is maximum downloads as caller tunes.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam