»   » ഭൂതം x ഭ്രമരം: ഏറ്റുമുട്ടല്‍ ഒഴിവായി

ഭൂതം x ഭ്രമരം: ഏറ്റുമുട്ടല്‍ ഒഴിവായി

Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങള്‍ ചിത്രങ്ങള്‍ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തി ഏറ്റുമുട്ടുന്ന കാഴ്‌ച ആരാധകര്‍ക്ക്‌ ഏറെ ഹരം പകരുന്ന കാര്യമാണ്‌. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ തിയറ്ററുകളില്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയും വര്‍ദ്ധിയ്‌ക്കുന്നത്‌ ആരാധകര്‍ക്കാണ്‌.

എന്നാല്‍ ചലച്ചിത്ര വിപണിയ്‌ക്ക്‌ ഈ ഏറ്റുമുട്ടലില്‍ അത്ര താത്‌പര്യമില്ല. പരസ്‌പരം ഏറ്റുമുട്ടുന്നതിന്‌ പകരം ഈ സിനിമകള്‍ തമ്മില്‍ ചെറിയൊരു ഇടവേള വന്നാല്‍ അത്‌ ഗുണം ചെയ്യുമെന്ന്‌‌ മുന്‍കാല അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. എന്തായാലും ഈയൊരു പാഠം തള്ളിക്കളയാന്‍ പുതിയ മമ്മൂട്ടി-ലാല്‍ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ തയാറായില്ല.

മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതവും ലാലിന്റെ ഭ്രമരവും ഒരേ ദിവസം പ്രദര്‍ശനത്തിനെത്തേണ്ട സ്ഥിതി വിശേഷമാണ്‌ നിര്‍മാതാക്കള്‍ ഇടപെട്ട്‌ ഒഴിവാക്കിയിരിക്കുന്നത്‌. ഇതനുസരിച്ച്‌ പട്ടണത്തില്‍ ഭൂതം മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 25ന്‌ തന്നെ തിയറ്ററുകളിലെത്തും. കൃത്യം ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ജൂലൈ രണ്ടിന്‌ ഭ്രമരം റിലീസ്‌ ചെയ്യും.

Bhramaram
അണ്ണന്‍ തമ്പിയ്‌ക്ക്‌ ശേഷം മമ്മൂട്ടി ഇരട്ട വേഷത്തിലഭിനയിക്കുന്ന പട്ടണത്തില്‍ ഭൂതം ലക്ഷ്യമിടുന്നത്‌ കുട്ടികളെയും കുടംബങ്ങളെയുമാണ്‌. സംവിധായകന്‍ ജോണി ആന്റണി കുപ്പി തുറന്ന്‌ പുറത്തുവിടുന്ന ഭൂതം 111 തിയറ്ററുകളിലൂടെയാണ്‌ പട്ടണത്തിലിറങ്ങുക.

തന്മാത്രയ്‌ക്ക്‌ ശേഷം മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ഭ്രമരം ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്‌. കരിയറില്‍ ഇതാദ്യമായാണ്‌ ബ്ലെസി ആക്ഷന്‍ മൂഡില്‍ ഒരു സിനിമയൊരുക്കുന്നത്‌. മലയോര പ്രദേശത്തെ ജീപ്പ്‌ ഡ്രൈവറുടെ വേഷമാണ്‌ ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌. തമിഴ്‌, തെലുങ്ക്‌, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയായ ഭൂമികയുടെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത കൂടി ഭ്രമരത്തിനുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam