»   »  ശ്യാമപ്രസാദും ദിലീപും ഒന്നിക്കുന്നു

ശ്യാമപ്രസാദും ദിലീപും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Dileep
മലയാളത്തിലെ വേറിട്ട സംവിധായകരിലൊരാളയ ശ്യാമപ്രസാദ് ഇലക്ട്രയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ദിലീപിന്റെ പുതിയ പ്രൊജക്ടുകളില്‍ ഏറ്റവും പ്രതീക്ഷ നല്കുന്ന ചിത്രമാണ് ഇത്.

അക്കാദമിക് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിലൂടെ ശ്യാമപ്രസാദും ദിലീപും ആദ്യമായ് ഒന്നിക്കുകയാണ്. ശ്യാമപ്രസാദ് ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളൊക്കെ ദേശീയ അന്തര്‍ദേശീയ നിലവാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങളാണ്. അഗ്‌നിസാക്ഷി,കല്ലുകൊണ്ടൊരു പെണ്ണവ്, ഒരേകടല്‍, ഋതു,ഇലക്ട്ര തുടങ്ങിയവയെല്ലാം മലയാളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്ത് ശ്രദ്ധിയ്ക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

കൊമേഴ്‌സ്യല്‍ സിനിമകളുടെ ഇടവേളകളില്‍ സമാന്തരസിനിമകളില്‍ കൂടി ഭാഗമാവാറുള്ള ദിലീപ് പുതിയ ശ്യാമപ്രസാദ് ലക്ഷ്യമിടുന്നതും അതുതന്നെയാണ്. മധുകൈതപ്രത്തിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ദിലീപിന്റെ ഓര്‍മ്മ മാത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. അതേസമയം സന്ധ്യാമോഹന്റെ മിസ്റ്റര്‍ മരുമകന്‍ ഓണത്തിന് ശേഷമാവും തിയറ്ററുകളിലെത്തുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

English summary
After Electra', Syama Prasad is preparing for his next film, in which Dileep is doing the lead. It is for the first time Dileep is acting in Syama Prasad's film,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam