»   » സിനിമാസമരം: നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത

സിനിമാസമരം: നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത

Posted By:
Subscribe to Filmibeat Malayalam
film
കൊച്ചി: സമരത്തെ ചൊല്ലി സിനിമാനിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത. ശനിയാഴ്ച മുതല്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം വകവയ്ക്കാതെ പന്ത്രണ്ടോളം ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തുടരുകയാണ്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.

ചില സിനിമകളുടെ നിര്‍മ്മാതാക്കള്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ടുണ്ടെന്നും അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. ഇതോടെ നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത് വളരെ സേഫ് ആയ നിര്‍മ്മാതാക്കളാണെന്നും തങ്ങളെ പോലെ പണമിറക്കി പണമിറക്കി പടം പാതിവഴിയിലായവരായവരെയാണ് സമരം പ്രതികൂലമായി ബാധിയ്ക്കുകയെന്നും സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നിര്‍മ്മാതാക്കള്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ പ്രതിസന്ധിയിലായ ചിലര്‍ വിലക്ക് ഭയന്ന് ഷൂട്ടിങ് നിര്‍ത്തി വച്ചിട്ടുമുണ്ട്. എന്നാല്‍ ജോണി ആന്റണിയുടെ മാസ്്‌റ്റേഴ്‌സ്, അരുണ്‍കുമാറിന്റെ ഈ അടുത്ത കാലത്ത്, സുഗീതിന്റെ ഓര്‍ഡിനറി, സജിന്‍ രാഘവന്റെ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് ഇതുവരെ നിര്‍ത്തി വച്ചിട്ടില്ല. ഇവരില്‍ ചിലര്‍ രണ്ടു ദിവസത്തെ സാവകാശം ചോദിച്ചിട്ടുണ്ടെന്നും അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള തീരുമാനത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

English summary
Some of the producers are not willing to participate in the strike.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam