»   » മേജര്‍ രവി സുരേഷ്‌ഗോപിയുടെ രക്ഷകനാവുമോ?

മേജര്‍ രവി സുരേഷ്‌ഗോപിയുടെ രക്ഷകനാവുമോ?

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
അടുത്തിടെ പുറത്തിറങ്ങിയ സുരേഷ്‌ഗോപിയുടെ ആക്ഷന്‍ ചിത്രങ്ങള്‍ക്കൊന്നും പ്രേക്ഷകശ്രദ്ധ നേടാനായില്ല. പട്ടാളസിനിമകളിലൂടെ പ്രശസ്തി നേടിയ സംവിധായകന്‍ മേജര്‍ രവി സുരേഷ്‌ഗോപിയെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ ഒരുങ്ങുകയാണ്. രക്ഷ എന്നു പേരിട്ടിരിക്കുന്ന ചിത്രം സുരേഷ്‌ഗോപിയെ രക്ഷിയ്ക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി കാണ്ഡഹാര്‍ ഒരുക്കിയ മേജര്‍ രവി പക്ഷേ പിന്നീട് മലയാള സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നു. അടുത്തിടെയൊന്നും ഒരു ഹിറ്റ് ചിത്രം ലഭിയ്ക്കാത്ത സുരേഷ്‌ഗോപിയും മലയാള സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചുവരാനാഗ്രഹിയക്കുന്ന മേജര്‍ രവിയും രക്ഷയില്‍ ഏറെ പ്രതീക്ഷയര്‍പ്പിയ്ക്കുന്നു.

ഡിസംബര്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും. ദില്ലിയാണ് പ്രധാന ലൊക്കേഷന്‍. ദില്ലിയ്ക്കു പുറമേ തിരുവനന്തപുരം, തെങ്കാശി എന്നിവിടങ്ങളിലും ഷൂട്ടിങ്ങ് നടക്കും.

English summary
Sureshgopi will act in a Majar Ravi movie named Raksha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam