For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ വെല്ലുവിളിക്കുന്ന മോഹന്‍ലാല്‍

  By Super
  |

  ട്വെന്റി 20 നായകന്‍ ദിലീപ് - 2

  Twenty 20
  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങളെ എതിര്‍ചേരികളില്‍ നിര്‍ത്തി പ്രേക്ഷകര്‍ക്ക് ഹരം പകരാനും സംവിധായകനും തിരക്കഥാകൃത്തുക്കളും ശ്രമിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുളള സംഘട്ടന രംഗവും ഉള്‍പ്പെടുത്തിയത് ആരാധകരുടെ ആവേശത്തെ മുന്നില്‍ കണ്ടു തന്നെ. രണ്ടുപേരും തമ്മില്‍ കൊന്പുകോര്‍ക്കുന്ന തരത്തില്‍ ഇന്റര്‍വെല്‍ രൂപപ്പെടുത്തിയതും ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്.

  ഡയലോഗ് പ്രസന്റേഷനില്‍ മമ്മൂട്ടി തിളങ്ങുന്പോള്‍ അപാരമായ സ്ക്രീന്‍ പ്രസന്‍സിലാണ് മോഹന്‍ലാല്‍ കയ്യടി നേടുന്നത്. കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി പുറത്തിറങ്ങുന്ന ദേവനെന്ന പാവത്താനില്‍ നിന്ന് പകയുടെയും പ്രതികാരദാഹിയുടെയും രൗദ്രഭാവമുളള ദേവരാജപ്രതാപ വര്‍മ്മയിലേയ്ക്ക് കൂടുമാറുന്ന ഷോട്ടില്‍ ആക്ഷന്‍ ചിത്രങ്ങളുടെ രാജാവായ ജോഷിയുടെ സംവിധാന മികവത്രയും തെളിഞ്ഞു നില്‍ക്കുന്നു.

  വാണിജ്യ സിനിമയുടെ മസാലക്കൂട്ട് കൃത്യമായി ചേര്‍ത്താണ് ട്വെന്റി 20 തയ്യാറാക്കിയിരിക്കുന്നത്. അപാരമായ ഈഗോയുടെ തടവുകാരായി കഴിയുന്ന നടീനടന്മാരില്‍ ഏതാണ്ട് എല്ലാവരെയും ഒരു സിനിമയ്ക്കു വേണ്ടി യോജിപ്പിക്കാന്‍ കഴിഞ്ഞതിലൂടെ നിര്‍മ്മാതാവ് കൂടിയായ ദിലീപ് നടന്നു കയറുന്നത് മലയാള സിനിമാ ചരിത്രത്തിലേയ്ക്കാണ്.

  നടന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ മൂന്നു റോളുകളില്‍ ഒരുപോലെ തിളങ്ങിയ ദിലീപാണ് ട്വെന്റി ട്വെന്റിയിലെ നായകന്‍ എന്ന് വിലയിരുത്തേണ്ടി വരുന്നത് അതുകൊണ്ടാണ്.

  തിലകനടക്കമുളള പ്രഗത്ഭ താരങ്ങള്‍ക്ക് ഈ ചിത്രത്തില്‍ വേഷമില്ലാതെ പോയതിന്റെ കാരണം ഊഹിക്കാവുന്നതേയുളളൂ. സ്ത്രീ കഥാപാത്രങ്ങള്‍ക്കൊരു പ്രാധാന്യവുമില്ലാത്ത സിനിമയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

  നാളത്തെ സൂപ്പര്‍താരം എന്ന് പലരും വിശേഷിപ്പിക്കുന്ന പ്രിഥ്വിരാജിനെ വല്ലാതെ ഒതുക്കിയെന്നും ആരോപണമുണ്ട്. സംഘടനയുടെ മര്‍ക്കടമുഷ്ടി ഉപയോഗിച്ചാണ് ഇതൊക്കെ സാധ്യമാക്കിയതെന്ന കുത്തുവാക്ക് വേറെ.

  ആരോപണങ്ങളെന്തൊക്കെയായാലും ട്വെന്റി ട്വെന്റി പണം വാരി കുതിക്കുകയാണ്. അവശ കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുളള സംരംഭമെന്ന നിലയില്‍ ഏറ്റവും മികച്ചൊരു ഹിറ്റിനു വേണ്ടിയുളള ലക്ഷ്യം നേടിയ സംതൃപ്തിയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതുപോലൊരു സംരംഭം ഇനിയുണ്ടാവില്ലെന്ന് ഉറപ്പ്. അനന്യമായ ഒരു ചലച്ചിത്ര സംരംഭം യാഥാര്‍ത്ഥ്യമാക്കിയ ദിലീപ് അഭിനന്ദനങ്ങള്‍ക്ക് തീര്‍ച്ചയായും അര്‍ഹനാണ്.

  മുന്‍‍ പേജില്‍
  ട്വെന്റി 20 നായകന്‍ ദിലീപ്

  Read more about: twenty twenty dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X