ആസിഫ് മമ്മൂട്ടിയ്ക്ക് രാശിയാവുമോ?

സൂപ്പര്‍താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ശിക്കാരിയും പരാജയത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. സോള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ആസിഫിന്റെ സ്ഥിതിയും ഏതാണ്ട് ഇതുപോലെ തന്നെയാണ്. വയലിന്‍, അസുരവിത്ത്, ഉന്നം എന്നീ തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ഒരു ഹിറ്റ് ചിത്രത്തിനായി ആസിഫും കാത്തിരിക്കുകയാണ്.
ഒരു ഹിറ്റ് ചിത്രം അനിവാര്യമായ ഈ ഘട്ടത്തില്‍ ഇരുവരും ഒന്നിയ്ക്കുകയാണ് ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ. ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് കണ്ണന്‍ ആണ്.
വെനീസിലെ വ്യാപാരി എന്ന പരാജയ ചിത്രത്തിന് ശേഷം ജയിംസ് ആല്‍ബര്‍ട്ട് വീണ്ടും മമ്മൂട്ടിയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല. തുല്യദുഖിതരെ ജവാന്‍ കരകയറ്റുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











