»   » പിണക്കം തീര്‍ന്നു; ആസിഫ് അലി കളത്തിലിറങ്ങും

പിണക്കം തീര്‍ന്നു; ആസിഫ് അലി കളത്തിലിറങ്ങും

Posted By:
Subscribe to Filmibeat Malayalam
Asif Ali
സെലിബ്രറ്റി ക്രിക്കറ്റില്‍ കളത്തിലിറങ്ങാതെ വിവാദങ്ങളിലൂടെ കളി കൊഴുപ്പിച്ച ആസിഫ് അലി തെറ്റുതിരുന്നുത്തുന്നു. സിസിഎല്‍ ക്രിക്കറ്റിന്റെ അടുത്ത സീസണില്‍ താനുണ്ടാകുമെന്ന് യുവതാരം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയുമായുള്ള പ്രശ്‌നങ്ങങ്ങളെല്ലാം പറഞ്ഞു തീര്‍ത്തുവെന്നും ആസിഫ് അലി പറയുന്നു.

സിസിഎല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ പരസ്യഗാനത്തില്‍ അഭിനയിച്ചെങ്കിലും മത്സരത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ആസിഫ് അലി ഏറെ പഴി കേട്ടിരുന്നു. നടനെതിരെ താരസംഘടന വിലക്കുമെന്നും സിനിമകളില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോണില്‍ വിളിച്ചിട്ടും ആസിഫ് ഫോണെടുക്കാഞ്ഞതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ആസിഫിനെതിരെ പരസ്യമായി തന്നെ താരസംഘടനയുടെ പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രശ്‌നങ്ങങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹരിച്ചുവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആസിഫ് അലി പറയുന്നു. തുടക്കത്തില്‍ സിസിഎല്ലില്‍ പങ്കെടുക്കണമെന്നും കളിയ്ക്കണമെന്നും ഏറെ ആഗ്രഹിച്ചത് ഞാനായിരുന്നു. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ മൂലം അതിന് കഴിഞ്ഞില്ല. തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രശ്‌നങ്ങളായിരുന്നു എല്ലാം. എന്തായാലും അടുത്ത സീസണില്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങാനുള്ള പുറപ്പാടിലാണ് ആസിഫ്.

English summary
Young star Asif Ali will play for Kerala Strikers in the third season of Celebrity Cricket League.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam