»   » ഗോപികയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

ഗോപികയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

Posted By:
Subscribe to Filmibeat Malayalam
Baby girl for Gopika
മലയാളിയുടെ പ്രിയ താരം ഗോപികയ്ക്ക് ഇനി അമ്മയുടെ റോള്‍. ബുധനാഴ്ച ഉച്ചയ്ക്ക് ലണ്ടനിലെ ആശുപത്രിയില്‍ വെച്ച് ഗോപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് അജിലേഷും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

2008 ജൂലൈയിലാണ് ഗോപികയും അയര്‍ലണ്ടില്‍ ഡോക്ടറായി ജോലി ചെയ്യുന്ന അജിലേഷും വിവാഹിതരായത്. വിവാഹനന്തരം അയര്‍ലണ്ടിലേക്ക് പറന്ന ഗോപിക ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തി സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ഗോപിക അഭിനയരംഗത്തെത്തിയത്. താന്‍ അമ്മയാവാനൊരുങ്ങുന്ന വിശേഷം ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോപിക വെളിപ്പെടുത്തിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam