»   » വിവാദം ഒടുങ്ങാതെ പഴശ്ശിരാജ

വിവാദം ഒടുങ്ങാതെ പഴശ്ശിരാജ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/15-controversies-follows-hariharans-pazhassi-raja-2-aid0166.html">Next »</a></li></ul>
Pazhassi Raja,
മലയാള സിനിമയിലെ ഏറ്റവും ബോള്‍ഡായ ഡയറക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ .....സംശയലേശമില്ലാതെ ആരും പറയും ഹരിഹരന്‍. പഴശ്ശിരാജ എന്നചിത്രം സംഭവിച്ചത് അതിന്റെ സംവിധായകന്‍ ഹരിഹരന്‍ ആയിരുന്നു എന്നതിനാല്‍ മാത്രമാണ്.

മൂന്നുവര്‍ഷത്തിലധികം വേണ്ടിവന്നു ചിത്രം പൂര്‍ത്തിയാവാന്‍ . ഹരിഹരന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഇന്‍ഡസ്ട്രിയില്‍ തന്നെ പ്രൊജക്ട് മുടക്കുവാന്‍ കണിഞ്ഞു ശ്രമിക്കുന്നവര്‍ ധാരാളമുണ്ടായിരുന്നു എന്നുമനസ്സിലാക്കണം.

മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്ടിന്റെ അവകാശം ഹരിഹരനിലേക്ക് പോകുന്നത് തടയാനുള്ള ശ്രമം, എംടി-ഹരിഹരന്‍ കൂട്ടുകെട്ട് പൊളിക്കാനുള്ള തന്ത്രങ്ങള്‍. ഇങ്ങനെ കര്‍ട്ടനുപിന്നില്‍ നടക്കുന്ന നിരവധി ഒളിയമ്പുകള്‍ക്കപ്പുറം വേദിയില്‍ തന്നെ നിരന്തരം പ്രശ്‌നങ്ങള്‍, കാലാവസ്ഥയും കാടും ചതിക്കുന്ന അവസ്ഥ. ഇതിന്റെയൊക്കെ പുറമെ താരങ്ങളുടെ ഈഗോ പ്രശ്‌നം മസിലുപിടുത്തം തുടങ്ങിയവ.

നൂറ്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്‌റുകളെ ഒരുക്കി യിറക്കി രണ്ടു ഷോട്ട് എടുക്കുമ്പോഴേക്കും ഒരു ദിവസത്തെ ജോലി കഴിയും. ഉടയാടകള്‍ അണിഞ്ഞ് ഉച്ചയ്ക്ക് ഹാജരാവുന്ന സൂപ്പര്‍ താരത്തിന് അഭിനയിക്കാതെ മടങ്ങേണ്ടി വന്ന അവസ്ഥ. സംവിധായകന് താരങ്ങളോട് പരുഷമായി പെരുമാറേണ്ടി വന്ന സംഭവങ്ങള്‍. ഒരു വലിയ സംരംഭത്തിന്റെ ഒരു പാട് ടെന്‍ഷനുകള്‍ അനുഭവിക്കുന്ന സംവിധായകനെ നിരന്തരം ശല്യപ്പെടുത്തുന്ന എല്ലാ പ്രതിബന്ധങ്ങളെയും തന്റെ നിശ്ചയ ദാര്‍ഢ്യം കൊണ്ട് അതിജീവിച്ച ഹരിഹരന്‍ തന്നെയാണ് പഴശ്ശിരാജയുടെ യഥാര്‍ത്ഥ ശില്പി.

അടുത്ത പേജില്‍
പഴശ്ശിയുടേത് ഊതിവീര്‍പ്പിച്ച കണക്കുകള്‍

<ul id="pagination-digg"><li class="next"><a href="/news/15-controversies-follows-hariharans-pazhassi-raja-2-aid0166.html">Next »</a></li></ul>

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam