»   » ബച്ചന് എങ്ങനെ അവാര്‍ഡ് കിട്ടി?

ബച്ചന് എങ്ങനെ അവാര്‍ഡ് കിട്ടി?

Posted By:
Subscribe to Filmibeat Malayalam
Ranjith
2009 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വിവാദമാകുന്നു. മമ്മൂട്ടിയെ പിന്തള്ളി അമിതാഭ് ബച്ചനെ മികച്ച നടനായി തിരഞ്ഞെടുത്ത് തെറ്റായ തീരുമാനമാണെന്ന് ആരോപിച്ചു കൊണ്ട് സംവിധായകന്‍ രഞ്ജിത്താണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഒരു മേക്കപ്മാന്റെ കഴിവിനപ്പുറം അമിതാഭ് ബച്ചന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് പറയാനാവില്ലെന്ന് രഞ്ജിത് പറഞ്ഞു.

'പാ' എന്ന ചിത്രത്തില്‍ ബച്ചന്റെ കണ്ണുകള്‍ പ്രേക്ഷകനോട് സംവേദിയ്ക്കുന്നില്ല. ലാറ്റക്‌സ് പാക്ക് മുഖം കൊണ്ട് മറച്ചാണ് ബച്ചന്‍ അഭിനയിക്കുന്നത്. പായില്‍ പ്രകടമാകുന്നത് ഒരു ചമയല്‍ക്കാരന്റെ കരവിരുതാണ്. ബച്ചനെന്ന നടന്റെ ഭാവാഭിനയം പ്രേക്ഷകര്‍ക്ക് ദര്‍ശിയ്ക്കാനാവില്ല. ശരീര ചേഷ്ടകള്‍ മാത്രമാണ് അവിടെ ദൃശ്യമാവുന്നത്. എന്റെ പുതിയ ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്റ ദ സെയിന്റില്‍ അഭിനയിച്ച ശശി കോഴിക്കോടിനും ഇങ്ങനെയൊരു ലാറ്റക്‌സ് പാക്ക് ഒട്ടിച്ചുകൊടുത്താല്‍ ഇതു പോലെ അഭിനയിച്ചെന്നിരിയ്ക്കും. അദ്ദേഹത്തിനും ബച്ചന്റെയത്ര പൊക്കമുണ്ടെന്ന് രഞ്ജിത്ത് പരിഹസിച്ചു.

മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ഷാജി എന്‍ കരണും അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ ആത്മാര്‍ത്ഥതയ്ക്ക് പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്ന് ഷാജി പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam