»   » സാറ്റലൈറ്റ്‌ റിലീസിനെതിരെ നിര്‍മാതാക്കള്‍

സാറ്റലൈറ്റ്‌ റിലീസിനെതിരെ നിര്‍മാതാക്കള്‍

Posted By:
Subscribe to Filmibeat Malayalam
Distributors boycott satellite release
മലയാള സിനിമയില്‍ പുതിയ ദൃശ്യവിപ്ലവം സൃഷ്‌ടിച്ച ഉപഗ്രഹ റിലീസിനെതിരെ (സാറ്റലൈറ്റ്‌ റിലീസ്‌) വിതരണക്കാര്‍ രംഗത്ത്‌. സാറ്റലൈറ്റ്‌ റിലീസ്‌ സേവനങ്ങളായ ക്യൂബ്‌, യുഎഫ്‌ഒ എന്നിവയെ ബഹിഷ്‌ക്കരിയ്‌ക്കാനാണ്‌ വിതരണക്കാരുടെ സംഘടനയായ കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്റെ തീരുമാനം.

വന്‍കിടക്കാരായ രണ്ട്‌ കമ്പനികളാണ്‌ യുഎഫ്‌ഒ, ക്യൂബ്‌ സംവിധാനത്തിലൂടെ കേരളത്തില്‍ സാറ്റലൈറ്റ്‌ റിലീസ്‌ നടത്തുന്നത്‌. മൂന്ന്‌ വര്‍ഷം മുമ്പ്‌ ഈ സംവിധാനം ആരംഭിയ്‌ക്കുമ്പോള്‍ ചെറിയൊരു തുക ഈടാക്കി കൊണ്ടായിരുന്നു ഈ കമ്പനികള്‍ സേവനം ആരംഭിച്ചത്‌. സിനിമയുടെ ഓരോ പ്രദര്‍ശനത്തിനും 25 രൂപയായിരുന്നു അന്ന്‌ അവര്‍ റോയല്‍റ്റിയായി നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ ഇത ഒറ്റയടിയ്‌ക്ക്‌്‌ ആഴ്‌ചയില്‍ 20000 രൂപയാക്കി വര്‍ദ്ധിപ്പിച്ചുവെന്ന്‌ വിതരണക്കാര്‍ പറയുന്നു.

രണ്ട്‌ മാസം മുമ്പ്‌ റോയല്‍റ്റിയില്‍ ഇളവ്‌ വരുത്തണമെന്നാവശ്യപ്പെട്ട്‌ വിതരണക്കാര്‍ കമ്പനികള്‍ക്ക്‌ നോട്ടീസ്‌ അയച്ചിരുന്നുവെങ്കിലും ഇത്‌ പരിഗണിയ്‌ക്കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്നാണ്‌ സാറ്റലൈറ്റ്‌ റിലീസ്‌ ബഹിഷ്‌ക്കരിയ്‌ക്കാന്‍ തീരുമാനിച്ചത്‌.

എന്നാല്‍ ഈ നിരക്ക്‌ നിശ്ചയിച്ചത്‌ ദേശീയതലത്തിലാണെന്നും കേരളത്തിന്‌ മാത്രമായി പ്രത്യേക ഇളവ്‌ അനുവദിയ്‌ക്കാനാവില്ലെന്നുമാണ്‌ കമ്പനികള്‍ പറയുന്നത്‌. എന്നാല്‍ ശരാശരി എഴുപതോളം റിലീസ്‌ കേന്ദ്രങ്ങള്‍ മാത്രമുള്ള കേരളത്തിന്‌ ഈ തുക താങ്ങാനാവില്ലെന്ന്‌ വിതരണക്കാര്‍ പറയുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam