»   » ഗോപിക ഗര്‍ഭിണിയായി

ഗോപിക ഗര്‍ഭിണിയായി

Posted By:
Subscribe to Filmibeat Malayalam
Gopika
കല്യാണം കഴിഞ്ഞാല്‍ പിന്നെ ഗര്‍ഭിണിയാവില്ലേ?? എന്നായിരിക്കും ഇപ്പോള്‍ വായനക്കാര്‍ ചിന്തിയ്‌ക്കുക. പക്ഷേ ഗോപിക ഇപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്നത്‌ പുതിയ സിനിമയായ സ്വന്തം ലേഖകനു വേണ്ടിയാണ്‌.

ദിലീപിനെ നായകനാക്കി പ്രശസ്‌ത ക്യാമറമാന്‍ പി സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സ്വലേയിലാണ്‌ ഗോപിക ഗര്‍ഭിണിയായി അഭിനയിക്കുന്നത്‌. ചിത്രത്തില്‍ പത്രപ്രവര്‍ത്തകന്റെ ഭാര്യയുടെ വേഷത്തിലാണ്‌ ഗോപിക അഭിനയിക്കുന്നത്‌. വിവാഹത്തിന്‌ ശേഷം ഗോപിക ആദ്യമായി വെള്ളിത്തിരയിലേക്ക്‌ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി സ്വലേയ്‌ക്ക്‌ സ്വന്തമാണ്‌.

സ്വന്തം ലേഖകന്റെ കഥ കേട്ടതിന്‌ ശേഷം ഭര്‍ത്താവ്‌ അഖിലേഷാണ്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ പറഞ്ഞതെന്ന്‌ ഗോപിക പറയുന്നു. 15 ദിവസമാണ്‌ ചിത്രത്തിന്റെ ഷൂട്ടിങിന്‌ വേണ്ടി നല്‌കിയിത്‌. ജൂലായ്‌ 15ന്‌ സ്വലേയുടെ ചിത്രീകരണം പൂര്‍ത്തിയാവും. ഇതിന്‌ ശേഷം ആദ്യ വിവാഹ വാര്‍ഷിക ആഘോഷത്തിനായി ഞാന്‍ അയര്‍ലണ്ടിലേക്ക്‌ മടങ്ങും. ഗോപിക പറയുന്നു. അഖിലേഷ്‌ അവിടെ ഉഗ്രന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഈ ഭാര്യ പറയുന്നു.

സ്വലേയ്‌ക്ക്‌ ശേഷം ഗോപിക ഉടനെയൊന്നും ഒരു സിനിമയിലും അഭിനയിക്കുന്നില്ല. തമിഴിലും മലയാളത്തിലുമായി ഒരു പ്രൊജക്ടിലും ഇപ്പോള്‍ ഒപ്പുവെച്ചിട്ടില്ല. നല്ല തിരക്കഥയും മറ്റു കാര്യങ്ങളും ഒത്തുവന്നാല്‍ വീണ്ടും അഭിനയിക്കും. ഗോപിക നയം വ്യക്തമാക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam