»   » ഐടി പ്രൊഫഷണലായി മമ്മൂട്ടി

ഐടി പ്രൊഫഷണലായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammmootty
ലാല്‍ ജോസ്‌, ശ്യാമപ്രസാദ്‌ എന്നീ പ്രതിഭകള്‍ക്കൊപ്പം സഹസംവിധായകനായ പ്രവര്‍ത്തിച്ചിരുന്ന ഗിരീഷ്‌ സ്വതന്ത്ര സംവിധായകനാകുന്നു. മമ്മൂട്ടി നായകനാകുന്ന ഹാന്‍ഡ്‌സം സംവിധാനം ചെയ്‌തു കൊണ്ടാണ്‌ ഗിരീഷ്‌ സംവിധാന രംഗത്തേക്ക്‌ ചുവട്‌ വെയ്‌ക്കുന്നത്‌.

ചിത്രത്തില്‍ വൈശാഖ്‌ എന്ന ഐടി പ്രൊഫഷണലിന്റെ വേഷമാണ്‌ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌. ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരിലെ ഐടി പ്രൊഫഷണലുകളുടെ ജീവിതരീതിയിലെ താളപ്പിഴകളും അവര്‍ അഭിമുഖീകരിയ്‌ക്കുന്ന പ്രശ്‌നങ്ങളുമാണ്‌ ഹാന്‍ഡ്‌സം പ്രമേയമാക്കുന്നതെന്ന്‌ സംവിധായകന്‍ പറയുന്നു.

ഗിരീഷ്‌ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌ ലാല്‍ജോസിന്റെ ഹിറ്റ്‌ ചിത്രമായ അറബിക്കഥയുടെ നിര്‍മാതാവായ ഹുസൈനാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam