»   » രതിചിത്രതരംഗത്തില്‍ ഇണയും വരുന്നു

രതിചിത്രതരംഗത്തില്‍ ഇണയും വരുന്നു

Posted By:
Subscribe to Filmibeat Malayalam
Ina
മലയാള സിനിമയില്‍ വീണ്ടുമൊരു രതിസിനിമകളുടെ തരംഗം സൃഷ്ടിച്ച രതിനിര്‍വേദം റീമേക്കിന്റെ ചുവടുപിടിച്ച് മറ്റൊരു പഴയകാലഹിറ്റും പൊടിതട്ടിയെടുക്കുന്നു.

1982ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വമ്പന്‍ ബോക്‌സ് ഓഫീസ് വിജയം കൊയ്ത ഇണയാണ് റീമേക്കിനൊരുങ്ങുന്നത്. കൗമാരകാലത്തെ പ്രണയവും രതിയും പശ്ചാത്തലമാക്കി നിര്‍മിച്ച ഇണയുടെ പ്രമേയം ബാല്യവിവാഹവും അതിന്റെ ഭവിഷ്യത്തുകളുമൊക്കെയായിരുന്നു. മാസ്റ്റര്‍ രഘുവും ദേവിയും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ കാഞ്ചന, റഷീദ്, ബികെ പൊറ്റക്കാട് തുടങ്ങിയവരും അഭിനയിച്ചിരുന്നു.

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ തന്റേടമുള്ള തൂലികയില്‍ പിറന്ന ഇണ ശരീരപ്രദര്‍ശനത്തിന്റെ സകലപരിധികളും ലംഘിച്ചത് അക്കാലത്ത് വന്‍കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇണയുടെ തിരക്കഥയൊരുക്കാന്‍ ജോണ്‍ പോളിന് പ്രചോദനം ലഭിച്ചത് 1980ല്‍ പുറത്തിറങ്ങിയ ദി ബ്ലൂ ലഗൂണ്‍ എന്ന ചിത്രത്തില്‍ നിന്നാണെന്ന് വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്കും അന്ന് മനസ്സിലായിരുന്നില്ല. ക്രിസ്റ്റഫര്‍ അറ്റ്കിന്‍സും ബ്രൂക്ക് ഷീല്‍ഡും തകര്‍ത്തഭിനയിച്ച ബ്ലൂ ലഗൂണിനെ കേരളത്തിന്റെ സാഹചര്യങ്ങളിലേക്ക് പറിച്ചുനട്ടാണ് ജോണ്‍ ഇണയുടെ കഥയൊരുക്കിയത്.

മോളിവുഡിലെ പുതിയ റീമേക്ക് ട്രെന്‍ഡിനോട് ചുവടുപിടിച്ച് ഇണയെ വീണ്ടും അവതരിപ്പിയ്ക്കുന്നത് നവാഗത സംവിധായകനായ മഹേഷ് കാരത്തൂരാണ്. ചന്ദന ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് മങ്കട നിര്‍മിയ്ക്കുന്ന ഇണയുടെ പുതിയ പതിപ്പില്‍ രഘുവിന്റെയും ദേവിയുടെയും റോളുകളില്‍ പുതുമുഖങ്ങളാവും അഭിനയിക്കുക. ജിത്തു ധര്‍മരാജ് സംഭാഷണം നിര്‍വഹിയ്ക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാവും ഇണയും വീണ്ടും തിയറ്ററുകളിലെത്തുക.

English summary
Following the success of 'Rathinirvedam' another film that aimed to the youngsters is about to be remade. The film is "Ina" which released in 1982, directed by I. V. Sasi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam