ദിലീപ്-ജോണി ആന്റണി ടീം വീണ്ടും

മലയാളത്തിലെ പൊന്നുംവിലയുള്ള തിരക്കഥാക്കൃത്തായി മാറിക്കൊണ്ടിരിയ്ക്കുന്ന ജെയിംസ് ആല്‍ബര്‍ട്ടാണ് ചിത്രത്തിന്റെ കടലാസ് ജോലികള്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. മോഹന്‍ലാലിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന് ശേഷം ജെയിംസ് തിരക്കഥയൊരുക്കുന്ന സിനിമയുടെ ഷൂട്ടിങ് 2010 മാര്‍ച്ചില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
സെവന്‍ആര്‍ട്‌സ്് ഫിലിംസിന്റെ ബാനറില്‍ വിജയകുമാര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കണ്ണൂരും പരിസര പ്രദേശങ്ങളുമായിരിക്കും. ദിലീപ് ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചനകള്‍.


Click it and Unblock the Notifications











