»   » ലോഹിതദാസിന്റെ നിവേദ്യം കന്നഡത്തിലേയ്ക്ക്

ലോഹിതദാസിന്റെ നിവേദ്യം കന്നഡത്തിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Nivedyam
തിരക്കഥാകൃത്തും സംവിധായകുമായ ലോഹിതദാസിന്റെ അവസാന ചിത്രമായ നിവേദ്യം കന്നഡയിലൊരുക്കുന്നു. നിവേദ്യത്തിന്റെ നിര്‍്മാതാവായിരുന്ന ഒമര്‍ ഷെരീഫ് തന്നെയാണ് ചിത്രം കന്നഡത്തിലും ഒരുക്കുന്നത്.

കന്നഡ നടന്‍ രാജ്കുമാറിന്റെ ബന്ധുവായ വിജയരാഘവേന്ദ്രയാണ് ചിത്രത്തിലെ നായകന്‍. നായികയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

നവംബറില്‍ മൈസൂര്‍ പാണ്ഡുപുരത്തും പരിസരത്തുമായി ഷൂട്ടിങ് ആരംഭിക്കും. ലോഹിതദാസിന്റെ കഥയ്ക്ക് കന്നടത്തില്‍ സംഭാഷണമൊരുക്കുന്നത് ബി.എ. മധുവാണ്.

'നിവേദ്യ'ത്തിനു വേണ്ടി എം. ജയചന്ദ്രനൊരുക്കിയ സംഗീതം അതേപടി കന്നടത്തിലും ഉപയോഗിക്കും. ഇതിലെ പ്രശസ്തമായ 'കോലക്കുഴല്‍വിളി' എന്ന പാട്ടിന്റെ കന്നട വരികളെഴുതിയിരിക്കുന്നത് ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ നല്ലൂര്‍ നാരായണനാണ്. സോനു നിഗവും ചിത്രയുമാണ് ഗായകര്‍.

്‌സുമിത്ര, ലോകനാഥ്, ദത്തണ്ണ, പെട്രോള്‍ പ്രസന്ന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 2011ഓടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam