»   » ലോകത്തിന് വേണ്ടത് കത്രീനയുടെ മൊബൈല്‍ ക്ലിപ്പ്

ലോകത്തിന് വേണ്ടത് കത്രീനയുടെ മൊബൈല്‍ ക്ലിപ്പ്

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
വെള്ളിത്തിരയില്‍ മാത്രമല്ല, മൊബൈലിലും കത്രീന കെയ്ഫിന്റെ ആധിപത്യം. മൊബൈല്‍ ക്ലിപ്പുകളില്‍ ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രറ്റിയെന്ന ബഹുമതിയാണ് ബോളിവുഡ് ഹോട്ടിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. പ്രമുഖ മൊബൈല്‍ വീഡിയോ സര്‍വീസ് സ്ഥാപനമായ വ്യൂക്ലിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വെയിലാണ് കത്രീന ഒന്നാമതെത്തിയത്. ലിസ്റ്റിലുള്ള മറ്റൊരു ബോളിവുഡ് താരമായ കരീന കപൂറിന് നാലാമതെത്താനെ കഴിഞ്ഞുള്ളു.

ന്താരാഷ്ട്ര താരങ്ങളായ ലിന്‍ഡ്‌സേ ലോഹാന്‍, ബിയോണ്‍സ്, ഷക്കീറ എന്നിവരാണ് ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ മറ്റ് താരങ്ങള്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ്. ദബാങിലൂടെ പ്രേക്ഷക മനം കവര്‍ന്ന സോനാക്ഷി സിന്‍ഹ ആറാമതെത്തിയതോടെ സര്‍വെയില്‍ ബോളിവുഡ് താരറാണിമാരുടെ വാഴ്ചയാണ് പ്രകടമായത്.

ബോളിവുഡ് ചിത്രമായ 'റാസ്‌ക്കല്‍സി'ല്‍ കങ്കണ റണൗത്ത് പ്രത്യക്ഷപ്പെടുന്ന ബിക്കിനി രംഗത്തില്‍ അജയ് ദേവ്ഗണ്‍ പറഞ്ഞ തമാശയാണ് ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ. സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച 'ദി ഡേര്‍ട്ടി പിക്ചര്‍' എന്ന സിനിമയെക്കുറിച്ച് വിദ്യാബാലന്റെ ഗോസിപ്പാണ് രണ്ടാമത് ജനം ആസ്വദിച്ചത്.

വിവാദ നായകന്‍ ബാബ രാംദേവിനെ കെട്ടാന്‍ മോഹിച്ചെത്തിയ രാഖി സാവന്തിന് അദ്ദേഹം നല്‍കിയ മറുപടിയും ലോകം ഏറെ ആസ്വദിച്ചു.

English summary
Bollywood actress Katrina Kaif has been named the most searched celebrity on mobile videos in a new survey. She has beaten international stars Britney Spears and Lindsay Lohan who are on second and third spot respectively. According to the Global Video Insights Report for September, released by Vuclip, the world's largest independent mobile video service, Kareena Kapoor is on the fourth spot, while singer Beyonce Knowles came fifth

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam