»   » പടം പിടിയ്ക്കാന്‍ ഇനി സംവിധായകരും

പടം പിടിയ്ക്കാന്‍ ഇനി സംവിധായകരും

Posted By:
Subscribe to Filmibeat Malayalam
director
വേതനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സമരവുമായി മുന്നോട്ടു പോകുമ്പോള്‍ സിനിമാനിര്‍മ്മാണ രംഗത്തേയ്ക്ക് കൂടുതല്‍ സംവിധായകര്‍ കടന്നുവരികയാണ്. ലാല്‍ജോസും കമലും ബി ഉണ്ണികൃഷ്ണനുമാണ് അടുത്തവര്‍ഷം മുതല്‍ സിനിമാനിര്‍മ്മാണ രംഗത്തേയ്ക്കിറങ്ങുന്നത്. ഇവര്‍ക്കൊപ്പം പ്രശസ്ത തിരക്കഥാകൃത്ത് ബന്നി പി നായരമ്പലവുമുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം ഇപ്പോള്‍ സിനിമാനിര്‍മ്മാണ രംഗത്തുണ്ട്. എന്നാല്‍ മലയാളത്തില്‍ രണ്ടു സംവിധായകര്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മാണരംഗത്തുള്ളത്. ലാല്‍ക്രിയേഷന്‍സുമായി ലാലും കാപ്പിറ്റോള്‍ സിനിമയുമായി രഞ്ജിത്തുമാണ് സിനിമാനിര്‍മ്മാണത്തില്‍ സജീവമായുള്ളത്.

എന്നാല്‍ തമിഴിലെ സ്ഥിതി വ്യത്യസ്തമാണ്. അവിടെ പ്രമുഖ സംവിധായകര്‍ക്കെല്ലാം സിനിമാനിര്‍മ്മാണ കമ്പനിയുണ്ട്. മലയാളത്തിലും സംവിധായകര്‍ നിര്‍മ്മാണ രംഗത്തേയ്ക്കിറങ്ങുന്നതോടെ മലയാളസിനിമയും തമിഴിന്റെ രീതിയിലേയ്ക്ക് മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വിള്ളല്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഒരു കൂട്ടം നിര്‍മ്മാതാക്കള്‍ സമരത്തെ മറികടന്ന് ഷൂട്ടിങ് തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

English summary

 Film shooting in the Malayalam film industry continued despite the strike called by State Film Producers Association, as work on few films were to be completed on schedule before 'pack-up.' Shooting of around 12 films, for which the work was on, went on uninterrupted yesterday, Industry sources said.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam