»   » ഷൂട്ടിങ്ങിനിടെ മംമ്തയ്ക്ക് സാരമായി പരുക്കേറ്റു

ഷൂട്ടിങ്ങിനിടെ മംമ്തയ്ക്ക് സാരമായി പരുക്കേറ്റു

Posted By:
Subscribe to Filmibeat Malayalam
Mamta
വിഴിഞ്ഞം: കടല്‍ത്തീരത്തെ പാട്ടു ചിത്രീകരണത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് നടി മംമ്ത മോഹന്‍ദാസിന് പരുക്കേറ്റു. തലനാരിഴയ്ക്കാണത്രേ മംമ്ത രക്ഷപ്പെട്ടത്. തിരയില്‍പ്പെട്ടു തെറിച്ചു വീണതിനെത്തുടര്‍ന്ന് മംമ്തയുടെ കാലിനാണ് സാരമായ പരുക്കേറ്റിരിക്കുന്നത്.

നിറക്കാഴ്ചയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഞായറാവ്ച രാവിലെ 11.30നാണു സംഭവം. വിഴിഞ്ഞത്തിനടുത്തു മുല്ലൂര്‍ കരിക്കാത്തി ബീച്ച് റിസോര്‍ട്ടിലെ തീരത്തുവച്ചായിരുന്നു ചിത്രീകരണം.

കോറിയോഗ്രഫര്‍ മനോജ് തീരത്തുവച്ച് മംമ്തയ്ക്ക് ചുവടുകള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഈ സമയത്ത് അപ്രതീക്ഷിതമായാണു വന്‍തിര വന്നടിച്ചത്.

മംമ്തയെ തിരയെടുത്തെറിഞ്ഞതിനെത്തുടര്‍ന്നു റിഫ്‌ളക്ടര്‍ ബോര്‍ഡില്‍ ചെന്നിടിച്ചു വീഴുകയായിരുന്നുവെന്നു യൂണിറ്റിലെ ജീവനക്കാര്‍ പറഞ്ഞു. ആദ്യം സ്തംഭിച്ചെങ്കിലും പിന്നീട് പെട്ടെന്നുതന്നെ യൂണിറ്റംഗങ്ങള്‍ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇടിയില്‍ മംമ്തയുടെ വലതുകാലിനാണു പരുക്കേറ്റത്. തുടര്‍ന്നു വൈദ്യസഹായം ലഭ്യമാക്കി. റിഫ്‌ളക്ടര്‍ ബോര്‍ഡില്ലായിരുന്നുവെങ്കില്‍ തൊട്ടടുത്ത പാറയില്‍ ഇടിക്കുമായിരുന്നുവെന്നു യൂണിറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞു.

അനീഷ് ജെ. കരിനാട് സംവിധാനം നിര്‍വഹിക്കുന്ന നിറക്കാഴ്ചയില്‍ ഇറ്റാലിയന്‍ നടനാണ് നായകനാകുന്നത്. ഇതിഹാസ ചിത്രകാരന്‍ രാജാരവിവര്‍മയെ സ്‌നേഹിക്കുന്ന ഇറ്റാലിയന്‍ ചിത്രകാരനും മോഡലായ മലയാളി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നിറക്കാഴ്ചയുടെ ഇതിവൃത്തം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam