»   » മണിരത്‌നത്തിന്‌ നെഞ്ചുവേദന

മണിരത്‌നത്തിന്‌ നെഞ്ചുവേദന

Posted By:
Subscribe to Filmibeat Malayalam
Maniratnam
ചെന്നൈ: പ്രശസ്‌ത ചലച്ചിത്രസംവിധായകന്‍ മണിരത്‌നത്തെ നെഞ്ചുവേദനയെത്തുടര്‍ന്ന്‌ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ അദ്ദേഹത്തിന്‌ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്‌. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില തൃപ്‌തികരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഹൃദ്രോഗവിദഗ്‌ധരും അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്‌.

അസുഖത്തെത്തുടര്‍ന്ന്‌ ഒരു മാസത്തേയ്‌ക്കുള്ള സംവിധാന ജോലികളും മറ്റും നിര്‍ത്തിവച്ചിട്ടുണ്ട്‌. അഭിഷേക്‌ ബച്ചനും ഐശ്വര്യയും അഭിനയിക്കുന്ന 'രാവണ്‍' ആണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്‌. തല്‍ക്കാലം രാവണിന്റെ ഷൂട്ടിങും നിര്‍ത്തിവച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌.

മണിരത്‌നത്തന്‌ രണ്ട്‌ ഹൃദയാഘാതങ്ങള്‍ കഴിഞ്ഞതാണ്‌. 2004 ഡിസംബറില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നുകൊണ്ടിരിക്കെ പനജിയില്‍ വച്ചാണ്‌ ആദ്യത്തെ ഹൃദയാഘാതം ഉണ്ടായത്‌. പിന്നീട്‌ 2006ല്‍ ഗുരു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കൊല്‍ക്കത്തയിലെ ഹൗറ പാലത്തില്‍ വച്ചാണ്‌ രണ്ടാമത്തെ ആഘാതം ഉണ്ടായത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam