»   » കാണ്ഡഹാറിലൂടെ പ്രണവത്തിന് പുനര്‍ജന്മം

കാണ്ഡഹാറിലൂടെ പ്രണവത്തിന് പുനര്‍ജന്മം

Posted By:
Subscribe to Filmibeat Malayalam
Kandahar
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഏറ്റവും പ്രമുഖ ബാനറുകളിലൊന്നായ പ്രണവത്തിന്റെ പുനര്‍ജന്മം കൂടിയാണ് കാണ്ഡഹാറിലൂടെ സാധ്യമാവുന്നത്. മോഹന്‍ലാലിന്റെ സ്വന്തം ബാനറായ പ്രണവം ആര്‍ട്‌സ് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമയുടെ നിര്‍മാണത്തില്‍ സഹകരിയ്ക്കുന്നത്.

1990ല്‍ മകന്‍ പ്രണവിന്റെ പേരില്‍ ലാല്‍ ആരംഭിച്ച ബാനറിന്റെ കീഴില്‍ ഹിസ് ഹൈനസ് അബ്ദുള്ളയെന്ന ചിത്രമാണ് ആദ്യം തിയറ്ററുകളിലെത്തിയത്. ഇതിന് ശേഷം ഭരതം, കമലദേളം, കാലപാനി, വാനപ്രസ്ഥം ഇങ്ങനെ ഒരുപിടി മികച്ച സിനിമകള്‍ പ്രണവം ആര്‍ട്‌സ് മലയാളത്തിന് സമ്മാനിച്ചു. പിന്നീട് സിനിമാ നിര്‍മാണത്തിന് താത്കാലികമായി അവധി നല്‍കിയ ലാല്‍ സഹയാത്രികനായ ആന്റണി പെരുമ്പാവൂരിനൊപ്പം ചേര്‍ന്ന് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിയ്ക്കാന്‍ തുടങ്ങി.

ഇപ്പോള്‍ 11 വര്‍ഷത്തിന് ശേഷം പ്രണവം ഫിലിംസ് കാണ്ഡഹാര്‍ നിര്‍മിയ്ക്കുമ്പോള്‍ ലാലിന് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിനൊക്കെ പുറമെ മറ്റൊരു സവിശേഷത കൂടി കാണ്ഡഹാറിന് സ്വന്തമാണ്. കേണല്‍ പദവി ലഭിച്ചതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയാണ് കാണ്ഡഹാറിനെ വേറിട്ടാക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളാണ് ലാലിന് കേണല്‍ പദവി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്.

ഡിസംബര്‍ 16ന് 125 തിയറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്യുന്നതോടെ മലയാളത്തിലെ ഏറ്റവും വലിയ വൈഡ് റിലീസായി സിനിമ മാറും. ഇതിലൂടെ മലയാളത്തിലെ സകല കളക്ഷന്‍ റെക്കാര്‍ഡുകളും കാണ്ഡഹാര്‍ തിരുത്തിക്കുറിയ്ക്കുമെന്നാണ് സിനിമാ വിപണി പ്രതീക്ഷിയ്ക്കുന്നത്.
മുന്‍ പേജില്‍
മിഷന്‍ കാണ്ഡഹാറിന്റെ വെല്ലുവിളികള്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam