For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒടുവില്‍ രാജാവിന്റെ മകന് രണ്ടാംവരവ്

By Ravi Nath
|

Rajavinte Makan
മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ സാദ്ധ്യതകളാണ് രാജാവിന്റെ മകന്റെ മഞ്ഞുരുക്കുന്നത്. താരങ്ങള്‍ സൂപ്പര്‍ താരങ്ങളാവുമ്പോള്‍ ഒരേ സിനിമയില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഈഗോയുടെ പൂരമായിരിക്കും. എത്രയോകാലമായ് പറഞ്ഞുകൊണ്ടിരുന്ന രാജാവിന്റെ മകന്റെ തുടര്‍ച്ച അങ്ങിനെ എങ്ങിനേയോ നീണ്ടുപോയി. മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ ആക്ഷന്‍ ഹീറോയിസത്തിന്റെ ടേണിംഗ്‌പോയിന്റ് സമ്മാനിച്ച ചിത്രമാണ് രാജാവിന്റെ മകന്‍.

സൂപ്പര്‍ ഹിറ്റാക്കി പ്രേക്ഷകര്‍ ആഘോഷിച്ച ഈ ചിത്രം ആബാലവൃദ്ധത്തേയും ആകര്‍ഷിച്ചിരുന്നു.അതിന് മറ്റൊരു കാരണംകൂടിയുള്ളത് അന്ന് കുടുംബവും കുട്ടികളും തിയറ്ററില്‍ പോയി സിനിമ കാണാറുണ്ട് എന്നതായിരുന്നു. രാജാവിന്റെ മകന്‍ സമ്മാനിച്ച പൊളിറ്റിക്കല്‍ സറ്റയര്‍ പ്രേക്ഷകനെ സാമൂഹ്യജീവിയെന്ന ബോധത്തിലേക്ക് പിടിച്ചുതള്ളുന്ന അനുഭവമായിരുന്നു.

രാഷ്ട്രീയത്തിലെ അഴുക്കുകളുംഅവിടെ എത്തിപ്പെടാനുള്ള തത്രപ്പാടുകളും ചരടുവലികളും പ്രതിപാദിച്ച സിനിമയുടെ ഒഴുക്കില്‍ തുറന്നകണ്ണുകളോടെ കാഴ്ചക്കാരനും ഒഴുകിപോകുന്ന അവസ്ഥ. ആ ചിത്രം സമ്മാനിച്ച മറ്റൊരു പ്രോത്സാഹന ജന്യമായ അനുഭവമായിരുന്നു സുരേഷ്‌ഗോപി എന്ന നടന്റെ അടയാളപ്പെടുത്തല്‍.മലയാളസിനിമയ്ക്ക് ഒരു വാഗ്ദാനമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

സുരേഷ്‌ഗോപിയുടെ ശ്രദ്ധേയമായ വേഷം. മോഹന്‍ലാലും സുരേഷ്‌ഗോപിയും വീണ്ടും ഒരുമിച്ച് സിനിമകള്‍ ചെയ്തുവന്നു കാരണം സുരേഷ്‌ഗോപി താരവും മോഹന്‍ലാല്‍ സൂപ്പര്‍താരവുമായിരുന്നില്ല. പിന്നീട് കഥയൊക്കെ മാറി സൂപ്പര്‍ താരങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളായി. കഥാപാത്രങ്ങളേക്കാള്‍ അവര്‍ തങ്ങളുടെ ഇമേജിനെ സ്‌നേഹിച്ചു.

അതിനെ അഭൗമമായ ഭാവനവിലാസങ്ങളില്‍ നിറക്കൂട്ടുകള്‍ ചേര്‍ത്ത് വേഷങ്ങള്‍ മാറിമാറി അണിഞ്ഞു. അമ്മയുടെ ട്വന്റിട്വന്റി വീതം വെച്ചുകൊടുത്ത ഇമേജുകളുടെ കിരീടങ്ങളണിഞ്ഞ് സ്വന്തം ഫാന്‍സുകാരെ സന്തോഷിപ്പിച്ച് സ്വയം ആര്‍മാദിച്ച് തൃപ്തരായി.

നിര്‍മ്മാതാക്കള്‍ക്ക് ഇതുപുതിയ അനുഭവമായി. ഒന്നരക്കോടി അധികം മുടക്കിയാലും ലാഭം ഉറപ്പാണെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കട്ടെ ,കിരീടവും സിംഹാസാനവും ഒന്നും നഷ്ടപ്പെടാതെ ഒരു ഫിഫ്റ്റിഫിഫ്റ്റി ഏര്‍പ്പാട് ആ സാദ്ധ്യത കളുടെ പട്ടികയിലേക്ക് രാജാവിന്റെ മകനും കയറിവരുന്നു. സാദ്ധ്യതകള്‍ തുറന്നു കിട്ടിയത് ഇപ്പോഴാണെങ്കിലും അത് സംഭവിക്കുന്നു.

മോഹന്‍ലാല്‍ ,സുരേഷ്‌ഗോപി ,ശരത് കുമാര്‍ മുഖ്യധാരയിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്ന രാജാവിന്റെ മകന്‍ തുടര്‍ച്ച തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്നു. സെപ്തംബര്‍ രണ്ടാംവാരം ചിത്രീകരണം തുടങ്ങും.

English summary
Sequel to the movie scripted by Dennis Joseph and directed by Thampi, the film Rajavinte Makan is a 1986 movie with Mohanlal and Satheesh in the lead role. The story is about a politician and an underworld don, and their initial friendship that turns to bitter hatred,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more